Deshabhimani

ക്രെഡിറ്റ് കാർഡ് പരിധി ഉയർത്താമെന്ന പേരിൽ തട്ടിപ്പ്; ആലുവ സ്വദേശിക്ക് നഷ്ടമായത് 97,611 രൂപ

cyber fraud crime

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 20, 2026, 09:09 AM | 1 min read

ആലുവ: സൈബർ തട്ടിപ്പിനിരയായ ആലുവ സ്വദേശിക്ക് പണം നഷ്ടമായി. ക്രെഡിറ്റ് കാർഡിന്റെ രിധി ഉയർത്താമെന്ന പേര് പറഞ്ഞ് നടത്തിയ തട്ടിപ്പിലാണ് ആലുവ അശോകപുരം സ്വദേശിക്ക് 97,611 രൂപ നഷ്ട‌മായത്. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വിഭാ​ഗത്തിലെന്ന പേരിൽ ആലുവ സ്വദേശിയുടെ ഫോണിലേയ്ക്ക് സന്ദേശം എത്തുകയായിരുന്നു. ഫോം പൂരിപ്പിച്ചു നൽകിയാൽ ക്രെഡിറ്റ് കാർഡിന്റെ പരിധി ഉയർത്താമെന്നായിരുന്നു അറിയിപ്പ്. ഇതുപ്രകാരം ഫോം പൂരിപ്പിച്ചു നൽകി. പിന്നാലെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന മുഴുവൻ തുകയും നഷ്ടപ്പെട്ടു.


എന്നാൽ ആ സമയത്ത് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. ജൂലൈ 27 നാണ് സംഭവം. കുറച്ചു നാളുകൾക്കു ശേഷം ക്രെഡിറ്റ് പരിധി ഉയർന്നതായി കണ്ടില്ല. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം ആലുവ സ്വദേശി തിരിഞ്ഞത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സൈബർ പൊലീസ് കേസടുത്തു. ഫോണിലേയ്ക്ക് സന്ദേശം വന്ന മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്.










deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home