ad
Deshabhimani

നോട്ടം 13–ാം പതിപ്പ് ജനുവരി 8ന്

nottam short film
വെബ് ഡെസ്ക്

Published on Aug 31, 2026, 05:42 PM | 1 min read

കുവൈത്ത് സിറ്റി : കണിയാപുരം രാമചന്ദ്രന്റെ സ്‌മരണാർഥം കേരള അസോസിയേഷൻ കുവൈത്ത് സംഘടിപ്പിക്കുന്ന ‘നോട്ടം’ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ പതിമൂന്നാം പതിപ്പ് 2027 ജനുവരി എട്ടിന് നടക്കും. അബ്ബാസിയ ആസ്‌പയർ ഇന്ത്യ ഇന്റർനാഷണൽ സ്‌കൂളിലാണ്‌ പരിപാടി. മലയാള സിനിമ-, നാടകരംഗത്തും രാഷ്‌ട്രീയ- സാംസ്‌കാരിക മേഖലയിലും സജീവ സാന്നിധ്യമായിരുന്ന കണിയാപുരം രാമചന്ദ്രന്റെ ഓർമ നിലനിർത്താനും കുവൈത്തിലെ ചലച്ചിത്ര പ്രവർത്തകർക്ക് പ്രോത്സാഹനം ഒരുക്കാനുമായാണ് മേള സംഘടിപ്പിക്കുന്നത്.


അബ്ബാസിയ ഇക്കായീസ് റസ്റ്റോറന്റ് ഹാളിൽ ചേർന്ന യോഗം വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ കേരള അസോസിയേഷൻ കുവൈത്ത് പ്രസിഡന്റ് ബിവിൻ തോമസ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ സ്വാഗതവും ട്രഷറർ അനിൽ കെ ജി നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും ഹ്രസ്വചിത്രങ്ങളുടെ രജിസ്ട്രേഷനും 69064246, 97213840, 99753705, 60661283 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


സംഘാടക സമിതി: കെ ജി അനിൽ (ഫെസ്റ്റിവൽ ഡയറക്‌ടർ), പ്രഫിൻ ദാസ്‌ (കൺവീനർ), അമൃത് സെൻ (സ്‌പോൺസർഷിപ്), സ്റ്റെല്ലസ് ജോസഫ് (റാഫിൾ കൂപ്പൺ), റോബിൻ വിൻസെന്റ് (സുവനീർ), ബേബി ഔസെഫ് (പബ്ലിസിറ്റി ആൻഡ് മീഡിയ), ജിജു ചാക്കോ (റിസപ്ഷൻ), സലിൽ മുഹമ്മദ് (സ്റ്റേജ് ആൻഡ് ഡെക്കറേഷൻ), ശ്രീഷ ദയാനന്ദ് (രജിസ്ട്രേഷൻ), എം കെ ഷിജു (വളന്റിയർ).




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home