ഉസ്ബെക്കിസ്ഥാനിലേക്ക് യാത്ര പ്ലാൻ ചെയ്യുകയാണോ ? ഇന്ത്യക്കാർക്ക് ഇനി 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

image courtesy : sereneworld
ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസം വരെ വിസയില്ലാതെ രാജ്യത്ത് തങ്ങാൻ അനുമതി നൽകി ഉസ്ബെക്കിസ്ഥാൻ. ആഗസ്റ്റ് 30ന് താഷ്കന്റിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്കിടയിലാണ് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത് മിർസിയോയേവിന്റെ നിർണായക പ്രഖ്യാപനം. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ചരിത്രപ്രസിദ്ധമായ സിൽക്ക് റൂട്ട് നഗരങ്ങളിലേക്കുള്ള നീണ്ട യാത്രകൾ പ്ലാൻ ചെയ്യുന്നതിന് പുതിയ തീരുമാനം വളരെ ഉപയോഗപ്രദമാകും.
ഈ പ്രഖ്യാപനം ഇന്ത്യൻ യാത്രികർക്ക് കൂടുതൽ സൗകര്യത്തോടെ യാത്രകൾ പ്ലാൻ ചെയ്യാൻ അവസരമൊരുക്കുന്ന ഒന്നാണ്. പ്രധാനപ്പെട്ട ചില നഗരങ്ങൾ മാത്രം സന്ദർശിച്ച് മടങ്ങുന്നതിന് പകരം, താഷ്കന്റ്, സമർഖണ്ഡ്, ബുഖാറ, ഫെർഗാന താഴ്വര, മരുഭൂമി പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുത്തി കൂടുതൽ ദിവസത്തെ നീണ്ട യാത്രകൾ പ്ലാൻ ചെയ്യാം.
എന്നിരുന്നാലും, ഈ വിസ രഹിത ക്രമീകരണം എന്നുമുതലാണ് ഔദ്യോഗികമായി നിലവിൽ വരുന്നത്, പാസ്‌പോർട്ട് വാലിഡിറ്റി, അനുവദനീയമായ യാത്രാ ആവശ്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉസ്ബെക്ക് അധികൃതരുമായി ഉറപ്പുവരുത്തിയ ശേഷം മാത്രം യാത്രകൾ പദ്ധതിയിടുക. ഇത് പ്രാബല്യത്തിൽ വരുന്ന തീയതിയും മറ്റ് മാനദണ്ഡങ്ങളും ഔദ്യോഗികമായി പരിശോധിച്ചതിന് ശേഷമ മാത്രമേ യാത്ര ബുക്ക് ചെയ്യാൻ പാടുള്ളൂ.
ഈ പുതിയ ക്രമീകരണമനുസരിച്ച്, ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ 30 ദിവസം വരെ ഉസ്ബെക്കിസ്ഥാനിൽ തങ്ങാം. യാത്രക്കാരെ സംബന്ധിച്ചിടത്തോളം, പുതിയ തീരുമാനം രാജ്യത്തെ നഗരങ്ങളും വാസ്തുവിദ്യയും ഭക്ഷണരീതികളും പ്രകൃതിദൃശ്യങ്ങളും സാവകാശം ആസ്വദിക്കാൻ സഹായിക്കും.










0 comments