മലപ്പുറത്ത് പനിയുമായി എത്തിയ രോഗിക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്

മലപ്പുറം: മലപ്പുറത്ത് പനിയുമായി എത്തിയ രോഗിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ ചെന്ന കീഴാറ്റൂർ കൊണ്ടിപറമ്പ് സ്വദേശിയായ 39 കാരനാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്. പനിയുമായി എത്തിയ യുവാവിന് സിപ്രോഫ്ലോക്സാസിൻ (Ciprofloxacin) എന്ന ആൻ്റിബയോട്ടിക്ക് ആണ് എഴുതിയത്.
രണ്ട് മാസം മുമ്പ് കാലാവധിയായ മരുന്നാണ് നൽകിയത്. 08/26 എന്നാണ് മരുന്നിൽ എഴുതിയിരിക്കുന്ന തീയതി. സംഭവത്തിൽ ഡിവൈഎഫ്ഐ കീഴാറ്റൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ബുധൻ രാവിലെ എഫ് എച്ച് സിക്ക് മുമ്പിൽ നടന്ന കുത്തിയിരിപ്പ് പ്രതിഷേധത്തിൽ നിരവധി പേർ പങ്കെടുത്തു.









0 comments