Deshabhimani

ബദറും എഫ്സി ദമ്മാമും ഏറ്റുമുട്ടും : എച്ച്എംആർ മാഡ്രിഡ് സോക്കർ ഫൈനൽ വെള്ളിയാഴ്‌ച

dammam football
വെബ് ഡെസ്ക്

Published on Oct 21, 2026, 02:19 PM | 1 min read

ദമ്മാം : എച്ച്എംആർ മാഡ്രിഡ് സോക്കർ ടൂർണമെന്റിന്റെ കിരീട പോരാട്ടം വെള്ളിയാഴ്‌ച നടക്കും. ഓഫ്‌സൈഡ് അരീന സ്റ്റേഡിയത്തിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ്സിയും പിഎൽഎസ് കാർഗോ എഫ്സി ദമ്മാമും ഫൈനലിൽ ഏറ്റുമുട്ടും. അണ്ടർ 16- കലാശപ്പോരിൽ ഫോക്കോ സോക്കർ അക്കാദമി ഗ്രാസ്‌ റൂട്ട് ഫുട്ബോൾ അക്കാദമിയുമായി മത്സരിക്കും.


സെമിയിൽ മാഡ്രിഡ് എഫ്സിയെ തോൽപ്പിച്ചാണ്‌ ബദർ എഫ്‌സി ഫൈനലുറപ്പിച്ചത്‌. ബദറിന്റെ അതിഥി താരം അനസ് കുട്ടാപ്പി കളിയിലെ താരമായി. ടൈബ്രേക്കറിൽ ഖാലിദിയ്യയെ വീഴ്‌ത്തിയാണ്‌ എഫ്സി ദമ്മാം ഫൈനൽ ഉറപ്പിച്ചത്. ഖാലിദിയ്യയുടെ രണ്ട് കിക്ക്‌ തടഞ്ഞിട്ട എഫ്സി ദമ്മാം ഗോൾകീപ്പർ സാഹിറിന്റെ പ്രകടനം നിർണായകമായി.


​ബ്രില്ല്യന്റ് ഇന്റർനാഷണൽ സ-്‌കൂൾ പ്രിൻസിപ്പലും എഡ്യൂഗേറ്റ് സിഇഒയുമായ കാസിം തൊടുപുഴ, ദമ്മാം കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി മഹമൂദ് പൂക്കാട്, ഡ്രീംസ്‌ ഡെസ്റ്റിനേഷൻ എംഡി ലിയാകത്തലി കാരങ്ങാടൻ, ഉസ-്‌മാൻ ബ്ലു ടാഗ്, ഡിഫ ആക-്‌ടിങ് പ്രസിഡന്റ് തോമസ് തൈപറമ്പിൽ എന്നിവർ പുരസ-്‌കാരങ്ങൾ കൈമാറി. ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളായ യൂസുഫ് ചേറൂർ, സഹീർ മജ്ദാൽ, ഷഫീർ മണലോടി, നാസർ വെള്ളിയത്ത്, ലുക്മാനുൽ ഹക്കീം, ഹാരിസ് നീലേശ്വരം, ഷുക്കൂർ ആലുങ്ങൽ, അദ്നാൻ വെള്ളേരിക്കൽ, കരീം വേങ്ങര, റിയാസ് മമ്പാട്, കാജൽ റഹ്‌മാൻ, ജാബിർ വള്ളിക്കുന്ന്, അമീൻ കണ്ണൂർ, അഷ്‌റഫ്‌ ഓമശേരി, മുനീർ താനാളൂർ, സമദ്, ഷാനിബ് എന്നിവർ നേതൃത്വം നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home