Deshabhimani

റഷ്യ ഉക്രെയ്ൻ യുദ്ധത്തിനിടെ പുതിയ ചേരിതിരിവുകൾ; പുടിനുമായി ചര്‍ച്ചയ്ക്ക് സ്റ്റീവ് വിറ്റ്‌കോഫ്

oslo
വെബ് ഡെസ്ക്

Published on Oct 21, 2026, 03:01 PM | 2 min read

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: നാലുവര്‍ഷമായി തുടരുന്ന റഷ്യ ഉക്രെയ്ൻ യുദ്ധത്തിൽ പുതിയ ചേരി തിരിവുകൾക്കിടെ വീണ്ടും സമാധാന ശ്രമങ്ങൾ. നേരത്തെ ചര്‍ച്ചകൾക്ക് ഇടനിലയായി പ്രവര്‍ത്തിച്ചിരുന്ന ഡൊണൾ‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് റഷ്യയിലെത്തി. ഉക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിര്‍ സെലെൻസ്‌കിയുമായി ഓസ്ലോയിൽ നടന്ന കൂടികാഴ്ചയ്ക്ക് ശേഷമാണ് റഷ്യൻ സന്ദര്‍ശനം. ഇദ്ദേഹം പ്രസിഡന്റ് പുടിനുമായും ചര്‍ച്ച നടത്തും.


അടുത്ത ദിവസങ്ങളിലായി അമേരിക്കയും ഉക്രെയ്നും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഡൊൺൾട് ട്രംപ് സെലൻസ്കിയെ പരസ്യമായി അധിക്ഷേപിച്ച സന്ദര്‍ഭം വരെയുണ്ടായി. പ്രസിഡന്റ് പദവിയിൽ പുതിയ ആൾ വരേണ്ട സമയമായി എന്നുവരെ പരോക്ഷ ഭീഷണിയും മുഴക്കി. ഇതിനിടെ ഉക്രയ്ന് ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നത് യു എസ് നിര്‍ത്തി. ഉക്രെയ്ൻ സൈന്യം ഉപയോഗിക്കുന്ന എലോൺ മസ്കിന്റെ 'സ്റ്റാർഷീൽഡ്' സാറ്റലൈറ്റ് സേവനങ്ങളുടെ വേഗത കുറച്ചതും തര്‍ക്കത്തിന് രൂക്ഷത കൂട്ടി.


യുദ്ധത്തിനിടെ അമേരിക്കയുടെ

സ്വന്തം കാര്യങ്ങളും


റഷ്യയിൽ നിന്നും വൻ തോതിൽ ഡീസൽ ഇറക്കുമതി ചെയ്യാനുള്ള യു എസ് തീരുമാനത്തിനെതിരെ സെലൻസ്കി പരസ്യമായി പ്രതികരിച്ചു. യൂറോപ്യൻ യൂണിയൻ, നാറ്റോ രാജ്യങ്ങളോട് പ്രതികരണം ആവശ്യപ്പെടുകയും ചെയ്തു. ഇവയ്ക്ക് എല്ലാം ഇടയിലാണ് സ്റ്റീവ് വിറ്റ്കോഫ് എത്തുന്നത്. റഷ്യൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് കിറിൽ ദിമിത്രിവാണ് പുൾകോവോ വിമാനത്താവളത്തിൽ വിറ്റ്‌കോഫിനെ സ്വീകരിച്ചത്.


ചര്‍ച്ചകൾക്ക് വഴങ്ങി എങ്കിലും സെലൻസ്കി നിലപാട് കടുപ്പിച്ചു. ഉക്രെയ്ന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്ന ഏതൊരു ചർച്ചയിലും തങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന് സെലെൻസ്‌കി ആവശ്യപ്പെട്ടു. "ഞങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ചർച്ചയും അംഗീകരിക്കാനാകില്ല," അദ്ദേഹം വ്യക്തമാക്കി.


യുദ്ധം അവസാനിപ്പിക്കാൻ ഉക്രെയ്ൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന നിലപാടാണ് ട്രംപ് ഇപ്പോൾ ഉന്നയിക്കുന്നത്. ഇങ്ങനെയാണെങ്കിൽ വരുന്ന മാസങ്ങളിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായും പുടിനുമായും നേരിട്ട് ചർച്ച നടത്താൻ തയ്യാറാണെന്ന് ട്രംപ് സൂചന നൽകിയിരുന്നു. റഷ്യയുമായി എണ്ണവ്യാപാര കരാര്‍ ഉറപ്പുക്കുകയും ചെ്യതു.


ഒസ്ലോയിൽ വെച്ച് ഉക്രെയ്ൻ പ്രസിഡന്റുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇതിനിടെ വ്യക്തമാക്കി. ഈ ചർച്ചകളിലെ നിർദേശങ്ങളുമായാണ് വിറ്റ്‌കോഫ് സെന്റ് പീറ്റേഴ്‌സ്ബർഗിലെത്തിയിക്കുന്നത്. കൂടിക്കാഴ്ചയിൽ ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ ഓൺലൈനായി പങ്കാളിയാകും.


2022 ഫെബ്രുവരി 24-നാണ് റഷ്യ ഉക്രെയ്ൻ ബന്ധം ഇന്നത്തെ നിലയിൽ വഷളാവുന്നത്. 2014-ൽ ക്രിമിയൻ ഉപദ്വീപിന് മേൽ റഷ്യ അവകാശം പ്രഖ്യാപിച്ചത് മുതൽ തന്നെ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷങ്ങൾ ആരംഭിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home