Deshabhimani

കാർത്തിക് സുബ്ബരാജ് ചിത്രം 'ഡൊറോത്തി' ഒടിടിയിലേക്ക്; എവിടെ കാണാം ?

dorothy
വെബ് ഡെസ്ക്

Published on Oct 21, 2026, 03:45 PM | 1 min read

ചെന്നൈ : കീർത്തി സുരേഷ്, സനന്ത്, റിഷികാന്ത് എന്നിവർ പ്രധാമ കഥാപാത്രങ്ങളായെത്തുന്ന കാർത്തിക് സുബ്ബരാജ് ചിത്രം ഡൊറോത്തി ഒടിടി സ്ട്രീമിങ്ങിനൊരുങ്ങുന്നു. സെപ്തംബർ 25 ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച നിരൂപക പ്രശംസയേറ്റുവാങ്ങിയിരുന്നു.


തിയറ്ററിലെ മികച്ച പ്രതികരണങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബർ 23 ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും.


ആക്ഷൻ-റിവഞ്ച് എന്റർടെയ്നറാണ് ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഇളയരാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസറിനും പോസ്റ്ററുകൾക്കും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശക്തി ഫിലിം ഫാക്ടറിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home