Deshabhimani

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ 'ആരണ്യകാണ്ഡം'

aaranyakandam movie
വെബ് ഡെസ്ക്

Published on Oct 21, 2026, 03:24 PM | 1 min read

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് നടന്നു. ജയൻ വന്നേരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം കാടിന്റെ പശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലറാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുൻപ് പുറത്തിറങ്ങിയിരുന്നു.


ഛായാഗ്രഹണം- ജോമോൻ തോമസി. പശ്ചാത്തല സംഗീതം- ഗോപി സുന്ദർ. വിഎഫ് എക്സ് സൂപ്പർവൈസർ- അരുൺ ലാൽ വാസു. പ്രൊഡ്യൂസർ- ഗായത്രി പന്തലങ്ങാട്ടിൽ. ചിത്രസംയോജനം - സോബിൻ കെ. സോമൻ. പ്രൊഡക്ഷൻ ഡിസൈനർ- മനു ജഗത്. പ്രൊഡക്ഷൻ കൺട്രോളർ- പ്രവീൺ ഇടവണ്ണപ്പാറ. കോസ്റ്റ്യൂം- അനീഷ് തൊടുപുഴ. മേക്കപ്പ് - ജോൺ വിക്റ്റർ. സ്റ്റിൽസ്- റഫീഖ് പട്ടേരി. പിആർഒ : ബിജിത്ത് വിജയൻ & വാഴൂർ ജോസ് അരുൺ പൂക്കോടൻ.


അഞ്ജലി രാജ്, സൂര്യ ദേവ്, ഡിനീഷ് ആലപ്പി പ്രോമോദ് വെലിയനാട്, മാർട്ടിൻ മുരുകൻ, മനോജ്‌ കെ യു, മേജർ രവി, സജൽ സുദർശൻ, കാർത്തി ശ്രീകുമാർ, അനിൽ ലളിതംബിക എന്നിവരാണ് അഭിനേതാക്കൾ. അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം നവംബർ 5 ന് പാലക്കാട്‌, വാഗമൺ, ബാംഗ്ലൂർ എന്നിവിടങ്ങളിലായി ആരംഭിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home