പഞ്ചാബ് മുഖ്യമന്ത്രിയെ മൂന്ന് മണിക്കൂറോളം വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു; 50000 രൂപ പിഴയടപ്പിച്ചു

ന്യൂഡൽഹി : ഫ്രാൻസ് സന്ദർശനം കഴിഞ്ഞെത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ച ശേഷം 50,000 രൂപയുടെ പിഴ ചുമത്തുകയും ചെയ്തതായി പരാതി. കേന്ദ്ര സർക്കാരിൽ നിന്നുള്ള സമർദം കാരണമാണ് മുഖ്യമന്ത്രിയെ തടഞ്ഞുവെച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ആം ആദ്മി പാർട്ടി ആരോപിച്ചു.
കേന്ദ്ര സർക്കാരിന്റെ പ്രതികാര രാഷ്ട്രീയമാണ് കണ്ടതെന്നും പഞ്ചാബിനെ മനപൂർവ്വം അപമാനിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും എഎപി പറഞ്ഞു. ഭഗവന്ത് മന്നിന്റെ വിദേശസന്ദർശനത്തിനുള്ള അനുമതി കേന്ദ്രം നിഷേധിച്ചിരുന്നു. തുടർന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ അനുമതിയോട് കൂടിയാണ് ഭഗവന്ത് മൻ വിദേശത്തേക്ക് പോയത്.
അതേസമയം, ലഗേജിലുണ്ടായിരുന്ന ചില വസ്തുക്കള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കസ്റ്റംസ് വകുപ്പ് 50,000 രൂപ കസ്റ്റംസ് ഡ്യൂട്ടി ചുമത്തിയതെന്നാണ് വിമാനത്താവള അധികൃതർ അറിയിച്ചത്. മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന സ്റ്റാഫിന്റെ ബാഗേജുകളും പരിശോധിച്ചിരുന്നു.









0 comments