ടൈംസ് ഓഫ് ഒമാൻ മുൻ സ്പോർട്സ് എഡിറ്റർ ടി കെ മോഹൻദാസ് അന്തരിച്ചു

മസ്കത്ത് : ടൈംസ് ഓഫ് ഒമാൻ മുൻ സ്പോർട്സ് എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ ടി കെ മോഹൻദാസ് അന്തരിച്ചു. ശബരിമല തീർഥാടനത്തിനിടെ ചൊവ്വാഴ്ചയായിരുന്നു മരണം.
പമ്പയിൽ നിന്ന് നീലിമല പാത വഴി ശബരിമല ക്ഷേത്രത്തിലേക്ക് കയറുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. 1997 മുതൽ 2017 വരെ നീണ്ട 20 വർഷത്തിലധികം ടൈംസ് ഓഫ് ഒമാനിൽ മാധ്യമപ്രവർത്തകനായും സ്‌പോർട്‌സ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒമാനിലെ മാധ്യമരംഗത്ത് സജീവ സാന്നിധ്യമായിരുന്ന മോഹൻദാസ്, ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ചെന്നൈയിലെ 'ഡിടി നെക്‌സ്റ്റ്' ഉൾപ്പെടെ വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങൾ എഴുതിവരികയായിരുന്നു.
സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഗുരുവായൂർ കോട്ടപ്പടി പൊതുശ്മശാനത്തിൽ നടക്കും. ഭാര്യ: ബിന്ദു, മകൾ: സഞ്ജന.








0 comments