Deshabhimani

കൈരളി സലാല ഗ്രന്ഥാലയം കഥ സദസ്‌

kairali salalah kadha sadas
വെബ് ഡെസ്ക്

Published on Oct 21, 2026, 02:27 PM | 1 min read

സലാല : കൈരളി സലാല ഗ്രന്ഥാലയം സംഘടിപ്പിച്ച കഥ സദസ്സിൽ ഗ്രന്ഥാലയം പ്രസിഡന്റ് ഷിബു മുപ്പത്തടം അധ്യക്ഷനായി. പി ആതിര, ഹുസ്‌ന നൗഷാദ്, വിപിൻ ചേരൻ യേശുദാസ്, റിഫ അനീഷ്, ബാലസംഘം അംഗം അമേയ മെഹ്റീൻ, അഭിനവ് രാജേഷ് എന്നിവർ വായനാനുഭവം പങ്കുവച്ചു.


കൈരളി സലാല ജോയിന്റ് സെക്രട്ടറി അനീഷ് റാവുത്തർ, സെക്രട്ടറിയറ്റ്‌ അംഗം വിനോദ്, വനിതാവിഭാഗം സെക്രട്ടറി സീന സുരേന്ദ്രൻ, മുൻ ജനറൽ സെക്രട്ടറി പവിത്രൻ കാരായി, മുൻ പ്രസിഡന്റ് കെ എ റഹിം, ​കൈരളി സലാല മുൻ രക്ഷാധികാരിയും മലയാളം മിഷൻ സലാല ചാപ്റ്റർ ചെയർമാനുമായ എ കെ പവിത്രൻ, ട്രഷറർ കൃഷ-്ണദാസ്- പട്ടാമ്പി എന്നിവർ സംസാരിച്ചു. സരിത ജയരാജ് അവതാരകയായി. ഗ്രന്ഥാലയം കൺവീനർ സുരേഷ് പി രാമൻ, കമ്മിറ്റിയംഗങ്ങളായ ദിലീപ്, സുജിത്ത് കൊടുങ്ങല്ലൂർ, രാഗ സുധ സുരേഷ്, ജിനോയ് തോമസ്, ജിതിൻ, അബ-്ദുൾ ഹമീദ് എന്നിവർ നേതൃത്വം നൽകി. ​ഗ്രന്ഥാലയം സെക്രട്ടറി വി എച്ച് ആഷിക്ക് സ്വാഗതവും ശരണ്യ സജീഷ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home