Deshabhimani

സുപ്രീംകോടതിയുടേത് നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്ന വിധി : എം വി ​ഗോവിന്ദൻ

m v govindan 1
വെബ് ഡെസ്ക്

Published on Oct 21, 2026, 01:50 PM | 1 min read

തിരുവനന്തപുരം : സിഎംആർഎൽ–എക്‌സാലോജിക്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രജിസ്റ്റർ ചെയ്‌ത കേസിൽ വിജിലൻസ് അന്വേഷണം തടഞ്ഞ സുപ്രീംകോടതി വിധി നിയമവാഴ്ചയെ ഉയർത്തിപ്പിടിക്കുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.


'സിപിഐ എമിന്റെ നേതൃനിരയിൽ പ്രവർത്തിക്കുന്ന പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണ്. തുടക്കം മുതൽ തന്നെ സിപിഐ എം ഇതിനെ ശക്തമായി എതിർത്തിരുന്നു. നിയമപരമായും രാഷ്ട്രീയപരമായും കേസിനെ നേരിടുമെന്ന് വ്യക്തമാക്കിയതുമാണ്. എഫ്ഐആർ ഇടണമെന്ന ഹൈക്കോടതി സിം​ഗിൾ ബെഞ്ചിന്റെ വിധിയും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ കഴിയില്ലെന്ന വിധിയും സുപ്രീംകോടതി റദ്ദാക്കി. വളരെ ആവേശകരമായ വിധിയാണ് ഉണ്ടായിരിക്കുന്നതെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു.


ഇഡിയെ വിമർശിച്ചുള്ള കോടതിയുടെ പരാമർശത്തെയും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഇഡി അധികാരം വിട്ട് പെരുമാറരുതെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ആരോപണം അന്വേഷിക്കണമെന്ന നിലപാട് സ്വീകരിക്കാൻ ജഡ്ജിക്കെന്ത് അവകാശമുണ്ടെന്നും കോടതി ചോദിച്ചു. സിം​ഗിൾ ബെഞ്ചിന്റേത് പരസ്പരവിരുദ്ധമായ വിധിയാണെന്നും കോടതി തന്നെ വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home