Deshabhimani

ബം​ഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ സ്ഫോടനം; രണ്ട് തൊഴിലാളികൾക്ക് പരിക്ക്

explosion
വെബ് ഡെസ്ക്

Published on Oct 21, 2026, 02:36 PM | 1 min read

ബം​ഗളൂരു : ബം​ഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ബം​ഗളൂരുവിലെ പുലകേശിന​ഗറിൽ ചൊവ്വാഴ്ചയാണ് സ്ഫോടനമുണ്ടായത്.


തലയ്ക്കും മുഖത്തിനും സാരായി പരിക്കേറ്റ തൊഴിലാളികളുടെ നില ​ഗുരുതരമായി തുടരുകയാണ്. ബഹുനില റസിഡൻഷ്യൽ കെട്ടിടത്തിന്റെ നാലാം നിലയിലാണ് സ്ഫോടനമുണ്ടായത്. അലാവുദീൻ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്.


സ്ഫോടനത്തെത്തുടർന്ന് ഭീകരവിരുദ്ധ സേന (എടിഎസ്), ഇന്റേണൽ സെക്യൂരിറ്റി ഡിവിഷൻ (ഐഎസ്ഡി), ബോംബ് സ്ക്വാഡ് എന്നിവരിൽ നിന്നുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പുലകേശിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home