പന്തളം സ്വദേശി സലാലയിൽ അന്തരിച്ചു

സലാല: പത്തനംതിട്ട പന്തളം സ്വദേശി സലാലയിൽ അന്തരിച്ചു. തെക്കേക്കര പാരപ്പെട്ടി സ്വദേശി ആരാധനയിൽ രതീഷ് രാജൻ (40) ആണ് ഹൃദയാഘാതംമൂലം അന്തരിച്ചത്. താമസ സ്ഥലത്ത് ഉറങ്ങാൻ കിടന്ന രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് വർഷമായി ഭവാൻ എഞ്ചിനീയറിംഗ് കമ്പനിയിലെ സൈറ്റ് എഞ്ചിനീയറായിരുന്നു. ഭാര്യ അഞ്ജലി. ഒരു മകളുണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.









0 comments