Deshabhimani

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

arrest
വെബ് ഡെസ്ക്

Published on Nov 27, 2026, 09:32 PM | 1 min read

കോവളം: എംഡിഎംഎയുമായി യുവാവ് പിടിയിൽ. തിരുമല വാടകയ്ക്ക് താമസിക്കുന്ന കല്ലിയൂർ ശ്രീകല ഭവനിൽ ശ്യാം മോഹനെ (36) ആണ് ഫോർട്ട് അസി.കമ്മിഷണർക്കു കീഴിലെ സ്ക്വഡും തിരുവല്ലം പൊലീസും ചേർന്ന് അറസ്‌റ്റ് ചെയ്‌തത്‌.


പ്രതിയിൽ നിന്നു 16 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി ഫോർട്ട് അസി. കമ്മിഷണർ കെ പ്രദീപ്, തിരുവല്ലം സിഐ വി എം ശ്രീകുമാർ എന്നിവർ പറഞ്ഞു. സ്‌കൂട്ടറിൽ വരുമ്പോൾ തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപം വച്ചാണ് പിടിയിലായത്. മറ്റൊരാളിന് വിൽക്കാനായി എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു.


വാങ്ങാനെത്തിയ ആൾ ഓടി രക്ഷപ്പെട്ടു. വാഹനം കസ്‌റ്റഡിയിലെടുത്തു. പ്രതി കരമന സ്‌റ്റേഷനിലെ റൗഡി പട്ടികയിലുൾപ്പെട്ടയാളും കോവളം സ്‌റ്റേഷൻ, എക്സൈസ് എന്നിവിടങ്ങളിൽ എംഡിഎംഎ കേസുകളിലും നേമം, തമ്പാനൂർ സ്‌റ്റേഷനുകളിലെ ക്രിമിനൽ കേസ് പ്രതിയുമാണെന്ന് പൊലീസ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home