ad
Deshabhimani

പാലക്കാട് പ്രവാസി സെന്റർ ഭാരവാഹികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Palakkad Pravasi Center
വെബ് ഡെസ്ക്

Published on Jan 30, 2026, 01:25 PM | 1 min read

പാലക്കാട്: പാലക്കാട് പ്രവാസി സെന്റർ (പിപിസി) ഭാരവാഹികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എം ശശിയുമായി കൂടിക്കാഴ്ച നടത്തി. സംഘടനയുടെ പ്രവർത്തനങ്ങൾ, ജീവകാരുണ്യ മേഖലയിലെ ഇടപെടലുകൾ, പ്രവാസികളെ ഉൾക്കൊള്ളുന്ന വിപുലമായ ശൃംഖല എന്നിവയെക്കുറിച്ച് പ്രതിനിധി സംഘം വിശദീകരിച്ചു.


പിപിസി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളും ചർച്ചയിൽ ഉയർന്നു. 2025-ൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ കാമ്പയിനും 2026-ൽ നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയായ ‘ജ്വാല’യുടെ പ്രവർത്തനരൂപരേഖയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സാമൂഹ്യനന്മ ലക്ഷ്യമിടുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ജില്ലാ പഞ്ചായത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് അറിയിച്ചു. 2026 മെയ് മാസത്തിൽ സംഘടിപ്പിക്കാനിരിക്കുന്ന ‘തുടി’ നാടൻകലാ ശില്പശാലയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തു.


പ്രവാസി ക്ഷേമത്തിനൊപ്പം നാട്ടിലെ സാംസ്കാരിക–സാമൂഹിക മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന പിപിസിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home