പാലക്കാട് പ്രവാസി സെന്റർ പുതിയ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു

ദുബായ് > പാലക്കാട് പ്രവാസി സെന്ററിന്റെ 2024-2027 കാലയളവിലേക്കുള്ള പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ഓൺലൈൻ ആയി സംഘടിപ്പിച്ച കൂട്ടായ്മയുടെ വാർഷിക പൊതുയോഗത്തിലാണ് 33 അംഗ നിർവ്വാഹക സമിതിയെയും തുടർന്ന് പത്തംഗ പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തത്. ഭാരവാഹികൾ : പ്രസിഡന്റ് - കെ കെ പ്രദീപ് കുമാർ, വൈസ് പ്രസുഡന്റ് (പ്രോഗ്രാം) - കുമാർ മേതിൽ, വൈസ് പ്രസിഡന്റ് (അഡ്മിൻ) - കെ ഇ ബൈജു, ജനറൽ സെക്രട്ടറി - ശശികുമാർ ചിറ്റൂർ, ജോ. സെക്രട്ടറിമാർ - ഡോ. ചാന്ദിനി, പ്രജിത്ത് മേനോൻ, രമേശ് ബാബു, ട്രഷറർ - യൂനസ് അഹ്‌മദ്, ജോ. ട്രഷറർ - ജിജി ഫിലിപ്പ്, ഇന്റെർണൽ ഓഡിറ്റർ - ജ്യോതി പുലാക്കാട്ട്. ഗ്രൂപ്പ് കോർഡിനേറ്റർ - സംഗീത ശ്രീകാന്ത്.
സെന്ററിന്റെ മുതിർന്ന സ്ഥാപക അംഗങ്ങളെയും മുൻകാല പ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഉപദേശക സമിതിയും പുതുതായി നിലവിൽ വന്നു. ടി പി ചക്രപാണി, വിജയനാരായണൻ അമ്പ്രത്ത്, കെ പി രവിശങ്കർ, ഡോ മോഹൻ മേനോൻ, രാജേന്ദ്രൻ ഇ കെ, പോൾസൺ, രവി മംഗലം എന്നിവരെ ഉപദേശക സമിതി അംഗങ്ങളായി തെരഞ്ഞെടുത്തു. 33 അംഗ നിർവ്വാഹക സമിതിയിൽ ഭാരവാഹികൾ കൂടാതെ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള അംഗങ്ങളും ഉൾപ്പെടുന്നതായി സെക്രട്ടറി അറിയിച്ചു.










0 comments