ad
Deshabhimani

പാലക്കാട് പ്രവാസി സെന്റർ കുടുംബസംഗമം ഞായറാഴ്ച

unarv 2026
വെബ് ഡെസ്ക്

Published on Jul 26, 2026, 04:21 PM | 1 min read

​പാലക്കാട് : പാലക്കാട് പ്രവാസി സെന്ററിന്റെ ആറാമത് വാർഷിക കുടുംബസംഗമം "ഉണർവ് 2026' ഞായർ പകൽ 3.30ന്‌ കഞ്ചിക്കോട് പുതുശേരി ഇ കെ നായനാർ കൺവെൻഷൻ സെന്ററിൽ നടക്കും. ​ചടങ്ങിൽ എ പ്രഭാകരൻ എംഎൽഎ, മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. പ്രിയ ചന്ദ്രൻ, പുതുശേരി പഞ്ചായത്ത് പ്രസിഡന്റ് വി ബിജോയ്, പഞ്ചായത്തംഗം പി വിജയകുമാരി എന്നിവർ പങ്കെടുക്കും.


​കലാപരിപാടികൾ, വിവിധ മത്സരവിജയികൾക്കുള്ള സമ്മാനദാനം, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം, പാചകമത്സരം, ഗായകൻ മനോജ് രാജഗോപാൽ നയിക്കുന്ന സംഗീതപരിപാടി, ഗായകൻ പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട് ദൃശ്യാവിഷ്കാരം എന്നിവയുണ്ടാകും. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് പ്രദീപ് കുമാർ, സെക്രട്ടറി ശശികുമാർ ചിറ്റൂർ, വൈസ് പ്രസിഡന്റ് (പ്രോഗ്രാം) കുമാർ മേതിൽ എന്നിവർ പറഞ്ഞു. ​രമേശ് ബാബുവിനെ പരിപാടിയുടെ സ്വാഗതസംഘം ചെയർമാനായും സുഭാഷ് രാജനെ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home