പാലക്കാട് സ്വദേശി സലാലയിൽ അന്തരിച്ചു

സലാല: പാലക്കാട് സ്വദേശി സലാലയിൽ അന്തരിച്ചു. ചെറുപ്പുളശേരി കച്ചേരിക്കുന്നത്ത് സ്വദേശി പക്കാരത്ത് വീട്ടിൽ മുഹമ്മദലി (68)യാണ് ഹൃദയാഘാതത്തെത്തുടർന്ന് സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: റസിയ ബാനു, മക്കൾ : ഷെറിൻ, ഷെബീർ, ഷനുജ്. മൃതദേഹം സലാലയിൽ ഖബറടക്കുമെന്ന് ഐസിഎഫ് പ്രവർത്തകർ അറിയിച്ചു.








0 comments