തെക്കൻ ബാത്തീനയിലെ ചരിത്ര കേന്ദ്രസന്ദർശനം: 2024ൽ എത്തിയത് 56,203 പേർ

മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ ചരിത്രപ്രധാന സ്ഥലങ്ങളിലേക്കുള്ള സന്ദർശകരുടെ എണ്ണം 2024ൽ 56,203 ആയെന്ന് റിപ്പോർട്ട്. 2023ലെ 48,493നെ അപേക്ഷിച്ച് 15.8 ശതമാനം വർധനയാണെന്നും റിപ്പോർട്ടിലുണ്ട്. 10,962 സന്ദർശകർ എത്തിയ നവംബറിലാണ് ഏറ്റവും ഉയർന്ന നിരക്ക്. 19.5 ശതമാനം വർധന. ഫെബ്രുവരിയിൽ 8436 പേരും ജനുവരിയിൽ 7839 പേരും എത്തി.
നഖലിലെ വിലായത്തിലെ വാദി മുസ്തലിൽ സ്ഥിതി ചെയ്യുന്ന വാകാൻ ഗ്രാമത്തിലേക്കുള്ള സന്ദർശകരുടെ എണ്ണം 36,759 ആയി. 2023ലെ 35,302 സന്ദർശകരെ അപേക്ഷിച്ച് 4.1 ശതമാനം വർധന. 2024ലെ സന്ദർശക തിരക്കിന്റെ കാര്യത്തിൽ ഏറ്റവും സജീവമായ മാസം ഫെബ്രുവരിയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു, 6499. ഗ്രാമത്തിലെ മരങ്ങളിൽ പൂക്കൾ വിരിയുന്ന മാസമാണിത്.
ഗവർണറേറ്റിലെ ടൂറിസം പ്രവർത്തനങ്ങളുടെ വർധനവിന് അനുസൃതമായി വിനോദ സഞ്ചാര സൗകര്യങ്ങളുടെ എണ്ണത്തിലും വളർച്ചയുണ്ടായി. റിസോർട്ടുകൾ, ഹോട്ടലുകൾ, അപ്പാർട്ട്മെന്റുകൾ, ഗ്രീൻ ലോഡുകൾ, ഗസ്റ്റ് ഹൗസുകൾ, ഹെറിറ്റേജ് ലോഡ്ജുകൾ, ടൂറിസ്റ്റ് ക്യാമ്പുകൾ, റെസ്റ്റ് ഹൗസുകൾ എന്നിവയ്ക്കിടയിൽ വിതരണം ചെയ്ത ഗവർണറേറ്റിലെ ലൈസൻസുള്ള ടൂറിസ്റ്റ് സൗകര്യങ്ങളുടെ എണ്ണം 2024 അവസാനത്തോടെ 162ൽ എത്തി.
കോട്ടകൾ, പുരാതന പള്ളികൾ, മതിലുകൾ, വീടുകൾ, പഴയ അയൽപക്കങ്ങൾ, ടവറുകൾ എന്നിവയുൾപ്പെടെ തെക്കൻ ബാത്തിന ഗവർണറേറ്റിൽ രജിസ്റ്റർ ചെയ്ത പുരാവസ്തു, ചരിത്ര അടയാളങ്ങളുടെ എണ്ണം കഴിഞ്ഞ വർഷം അവസാനത്തോടെ 495 ആയെന്ന് പൈതൃക, ടൂറിസം മന്ത്രാലയം വിശദീകരിച്ചു.










0 comments