ഓർമ്മകളിലെ ഓണം 2025

ormakalile onam salalah
വെബ് ഡെസ്ക്

Published on Sep 10, 2025, 03:02 PM | 1 min read

സലാല: ഫാസ് അക്കാദമിയും കിമോത്തി അൽബാനിയും ചേർന്ന് സംഘടിപ്പിച്ച പൊന്നോണം 2025 – “ഓർമ്മകളിലെ ഓണം” സലാലയിൽ ആഘോഷിച്ചു. ജംഷാദ്‌ അലിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി താരാ സനാതനൻ ഉദ്‌ഘാടനം ചെയ്തു. വിപുൽ ശർമ്മ പങ്കെടുത്തു. ചെണ്ടമേളം, പുലിക്കളി, മെഗാ തിരുവാതിര, മഹാബലി, വിവിധ സംഘടനാ നേതാക്കൾ ഉൾപ്പെടെ ഘോഷയാത്രയോടെയാണ് പൊന്നോണം 2025 ആരംഭിച്ചത്.


ഘോഷയാത്രയ്ക്ക് ശേഷം നടന്ന ഉദ്‌ഘാടനച്ചടങ്ങിൽ ചെണ്ടമേളം, പുലിക്കളി, 50ൽ അധികം പേർ അവതരിപ്പിച്ച മെഗ തിരുവാതിര എന്നിവ നടന്നു. ചെണ്ടമേളത്തിന് മണികണ്ഠൻ നേതൃത്വം നൽകി. കലാപരിപാടികൾക്ക് ശേഷം, 16-ൽ അധികം പരമ്പരാഗത ഓണ കായിക മത്സരങ്ങൾ അരങ്ങേറി. അമീർ കല്ലാച്ചി, ഹാഷിം മുണ്ടപ്പാടം, സുനിജ ഹാഷിം, എസ് സണ്ണി, അനീഷ് മാമൻ, അനിൽ കുമാർ, സുബൈർ, ഹനസ്, രശ്മി ഗോപകുമാർ, ദിവ്യ എന്നിവരാണ് നേതൃത്വം നൽകിയത്.


ഇന്ത്യൻ എംബസി കോൺസുലാർ എജൻ്റ് ഡോ കെ സനാതനൻ, ഇന്ത്യൻ സ്കൂൾ മുൻ പ്രസിഡൻ്റ് ഡോ അബൂബക്കർ സിദ്ദീഖ്‌, മലയാളമിഷൻ സലാല ചാപ്റ്റർ ചെയർമാൻ എ കെ പവിത്രൻ, കൈരളി സലാല ജനറൽ സെക്രട്ടറി ലിജോ ലാസർ, ലോക കേരള സഭാഗം പവിത്രൻ കാരായി, മലയാള വിഭാഗം കൺവീനർ ഷബീർ കാലടി, പി ആർ ഗോപകുമാർ തുടങ്ങി വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടന പ്രതിനിധികളും സംബന്ധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home