ഓർമ വനിതാ വേദി ഇഫ്‌താർ സംഗമവും വനിതാ കൺവെൻഷനും സംഘടിപ്പിച്ചു

navodaya
വെബ് ഡെസ്ക്

Published on Mar 12, 2025, 05:25 PM | 1 min read

ദുബായ്: ലോക വനിതാദിനത്തിന്റെ ഭാഗമായി ഓർമ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്‌താർ സംഗമവും കൺവെൻഷനും സംഘടിപ്പിച്ചു. അൽ മാരിഫ് സ്കൂളിൽ വെച്ചു സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ മുന്നൂറോളം പേർ പങ്കെടുത്തു. കെ വി സജീവൻ, പ്രദീപ് തോപ്പിൽ, സോണിയ ഷിനോയ്‌, കാവ്യ സനത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.


ലിംഗ സമത്വത്തിന്റെ ശാസ്ത്ര മാനങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പ്രമുഖ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും പുകസ സംസ്ഥാന കമ്മിറ്റി അംഗവുമായ ആർ പാർവതി ദേവി മുഖ്യപ്രഭാഷണം നടത്തി. എല്ലാ മേഖലയിലും സ്ത്രീകൾ മുന്നോട്ട് വരണമെന്നും സ്ത്രീ മുന്നേറ്റം സാമൂഹിക പുരോഗതിക്ക് അനിവാര്യമാണെന്നും ആർ പാർവതി ദേവി അഭിപ്രായപ്പെട്ടു. സെൻട്രൽ സെക്രട്ടറി ജിജിത അനിൽകുമാർ അധ്യക്ഷയായി. വനിതാ വേദി കൺവീനർ കാവ്യ സനത് സ്വാഗതവും ജോയിന്റ് കൺവീനർ ജിസ്മി നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home