ഓർമ കേരളോത്സവം പോസ്റ്റർ പ്രകാശിപ്പിച്ചു

ഓർമ ദുബായിൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ പോസ്റ്റർ എം എസ് അരുൺകുമാർ എംഎൽഎ പ്രകാശിപ്പിക്കുന്നു.
ദുബായ് : ഡിസംബർ ഒന്നിനും രണ്ടിനും ദുബായിൽ സംഘടിപ്പിക്കുന്ന ‘ഓർമ കേരളോത്സവ’ത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശിപ്പിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ എം എസ് അരുൺകുമാർ എംഎൽഎ പോസ്റ്റർ പ്രകാശിപ്പിച്ചു. ഓർമ സെക്രട്ടറി ജിസ്‌മി സനോജ് അധ്യക്ഷയായി. ഓർമ രക്ഷാധികാരി എൻ കെ കുഞ്ഞമ്മദ്, കേരളോത്സവം ജനറൽ കൺവീനർ പ്രദീപ് തോപ്പിൽ, ഓർമ ട്രഷറർ സാദിഖ്, പരസ്യ കമ്മിറ്റി ജോയിന്റ് കൺവീനർ ടി വി രതീഷ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും സെക്രട്ടറി അക്ബർ നന്ദിയും പറഞ്ഞു.
പ്രവാസികളെയും നാടിനെയും സാംസ്‌കാരികമായി കൂട്ടിയിണക്കാനും പ്രവാസികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുമാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. ദുബായ് അമിറ്റി സ്‌കൂൾ ഗ്രൗണ്ടിലാണ് പരിപാടി. കലാപരിപാടികൾക്കുപുറമെ കേരളത്തിലെ പ്രമുഖ സംഗീത സംഘങ്ങൾ അവതരിപ്പിക്കുന്ന സംഗീതനിശ, വിവിധ നാടൻ ഭക്ഷണവിഭവങ്ങളുടെ സ്റ്റാളുകൾ തുടങ്ങി വിപുലമായ പരിപാടികൾ ഒരുക്കുന്നതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.









0 comments