Deshabhimani

പുതിയ നടപടിയുമായി സ‍ൗദി; വിദഗ്ധ തൊഴിലാളിക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം

visa
വെബ് ഡെസ്ക്

Published on Oct 07, 2026, 08:03 AM | 1 min read

റിയാദ് : ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക് തൊഴിൽ വിസ നടപടിക്കൊപ്പം കുടുംബാംഗങ്ങളുടെ പ്രവേശന വിസയും നേടാൻ പുതിയ സംവിധാനവുമായി സൗദി അറേബ്യ. യോഗ്യരായ വിദേശ തൊഴിലാളികൾക്ക് ഭാര്യയെയോ ഭർത്താവിനെയോ 25 വയസ്സിന് താഴെയുള്ള മക്കളെയോ അവിവാഹിതരായ പെൺമക്കളെയോ സൗദിയിലേക്ക് കൊണ്ടുവരാം. കുടുംബാംഗങ്ങളുടെ പ്രവേശന വിസ തൊഴിലാളിയുടെ ജോലി വിസ നടപടികൾ പൂർത്തിയാക്കുന്ന സമയത്തുതന്നെ അനുവദിക്കും. ആഭ്യന്തര മന്ത്രാലയം, വിദേശ മന്ത്രാലയം, മാനവവിഭവശേഷി–സാമൂഹിക വികസന മന്ത്രാലയം എന്നിവയുടെ ഏകോപനത്തിലാണ് നടപടി പ്രഖ്യാപിച്ചത്.

അതേസമയം, സൗദിയിലെത്തിയശേഷം കുടുംബാംഗങ്ങളുടെ താമസാനുമതി നടപടികൾ നിലവിലുള്ള നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ച് പൂർത്തിയാക്കണം. രാജ്യത്ത് കഴിയുന്നവരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആവശ്യമായ നിബന്ധനകൾ പാലിക്കുന്നവർക്കാണ് പുതിയ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുക.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home