ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; വിൻ്റർ സർവീസ് പുറത്തുവിട്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ്

ദുബായ്/മസ്‌കത്ത് : ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. 2026ലെ ശൈത്യകാല സർവീസ് പട്ടികയുടെ ഭാഗമായി ദിവസം 135 വരെ സർവീസാണ് കമ്പനി നടത്തുക. കൊച്ചി, കോഴിക്കോട്, ബംഗളുരു, ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽനിന്നുള്ള സർവീസുകളാണ് പ്രധാനമായും വർധിപ്പിക്കുന്നത്. ദുബായ്, അബുദാബി, ഷാർജ, അൽ ഐൻ, ദമ്മാം, ജിദ്ദ, റിയാദ്, ദോഹ, മസ്‌കത്ത്, കുവൈത്ത് സിറ്റി എന്നിവിടങ്ങളാണ് പ്രധാന ലക്ഷ്യസ്ഥാനങ്ങൾ.
ഇന്ത്യയിലെ 23 നഗരങ്ങളെ ആറ് ഗൾഫ് രാജ്യത്തെ 12 വിമാനത്താവളങ്ങളുമായി 88 നേരിട്ടുള്ള നഗരാന്തര സർവീസുകളിലൂടെ ബന്ധിപ്പിക്കും. പുതിയ പട്ടിക പ്രകാരം ലോകത്തെ 99 നഗരങ്ങളിലേക്ക് ദിവസം 150 വരെ അന്താരാഷ്ട്ര സർവീസാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് നടത്തുക. 2027 മാർച്ച് 27 വരെയാണ് ശൈത്യകാല സർവീസ് പട്ടിക. വിമാനങ്ങളുടെ നവീകരണവും ഇതിന്റെ ഭാഗമായി തുടരുന്നുണ്ട്.








0 comments