ad
Deshabhimani

ഓർമ്മ ദെയ്‌റ മേഖല കുടുംബ സംഗമം 2025

family reunion
വെബ് ഡെസ്ക്

Published on Jan 30, 2025, 01:23 PM | 1 min read

ദുബായ്: ഓർമ്മ ദെയ്‌റ മേഖല കുടുംബ സംഗമം ഞായറാഴ്ച ദുബായ് വുമൺസ് അസോസിയേഷൻ കൺവെൻഷൻ ഹാളിൽ സംഘടിപ്പിച്ചു. രാവിലെ പത്തുമണി മുതൽ മേഖലയിലെ കുടുംബാംഗങ്ങളുടെ വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. വൈകിട്ട് പ്രശസ്തഗായകൻ ശിഹാബ് പാലപ്പെട്ടി(പട്ടുറുമാൽ ഫെയിം)യുടെ സംഗീത സന്ധ്യ അരങ്ങേറി.


മേഖല പ്രസിഡന്റ് അംബുജാക്ഷന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം, പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് മെമ്പർ എൻ കെ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഓർമ ജനറൽ സെക്രട്ടറി പ്രദീപ് ‌തോപ്പിൽ, പ്രസിഡന്റ് നൗഫൽ പട്ടാമ്പി, വനിതാ കൺവീനർ കാവ്യ, സ്വാഗതസംഘം ചെയർമാൻ കെ വി സജീവൻ എന്നിവർ ആശംസകൾ അർപ്പിച്ചു.വേദിയിൽ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ജസ്റ്റിസ് ഷോർട്ട് ഫിലിം അവാർഡ് നേടിയ 70 റുപ്പീസിന് തിരക്കഥ, സംവിധാനം നിർവഹിച്ച മേഖലകുടുംബാംഗം മെഹബൂബിനെ ആദരിച്ചു. മേഖല സെക്രട്ടറി ബുഹാരി സ്വാഗതവും മേഖലാ ട്രഷറർ മധു നന്ദിപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home