ad
Deshabhimani

അവയവദാനം: ബോധവൽക്കരണവുമായി ഒമാൻ

organ donation oman
വെബ് ഡെസ്ക്

Published on Jul 04, 2026, 03:45 PM | 1 min read

മസ്‌കത്ത്‌ : അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജന അവബോധം വളർത്താനും പൊതുസമൂഹത്തിൽനിന്ന് കൂടുതൽപേരെ ദാതാക്കളായി ഉൾപ്പെടുത്താനും ലക്ഷ്യമിട്ട് അവയവദാന ബോധവൽക്കരണ പരിപാടിയുമായി ഒമാൻ. മെഡിക്കൽ സ്പെഷ്യാലിറ്റി ബോർഡിന്റെ നേതൃത്വത്തിൽ മസ്‌കത്തിലെ അൽ അറൈമി ബൊളിവാർഡിലായിരുന്നു പരിപാടി.


അവയവദാനത്തിന്റെ പ്രാധാന്യം, ദാനം ചെയ്യാൻ കഴിയുന്ന ശാരീരികാവയവങ്ങൾ, നിയന്ത്രിക്കുന്ന മെഡിക്കൽ-നിയമമാനദണ്ഡങ്ങൾ, രജിസ്ട്രേഷൻ സംവിധാനം എന്നിവയെക്കുറിച്ച് പരിചയപ്പെടുത്തി. മേഖലയെ ചുറ്റിപ്പറ്റിയുള്ള പൊതുവായ തെറ്റിദ്ധാരണകൾ പരിഹരിക്കാനും പരിപാടിയിലൂടെ സാധിച്ചുവെന്ന് സംഘാടകർ പറഞ്ഞു. ​പരിപാടിയുടെ ഭാഗമായി രണ്ട്‌ പാനൽചർച്ചകൾ സംഘടിപ്പിച്ചു. അവയവദാനത്തിന്റെ മതപരവും നിയമപരവുമായ മാനങ്ങളെ അഭിസംബോധന ചെയ്ത ചർച്ചയിൽ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഡോ. ഹുസൈൻ അലി അൽ സിനാനിയും എൻഡോവ്‌മെന്റ് ആൻഡ് മതമന്ത്രാലയത്തിലെ മതപ്രഭാഷകനായ ഹമൂദ് അബ്ദുള്ള അൽ ഹബ്‌സിയും പങ്കെടുത്തു. രണ്ടാമത്തെ സെഷനിൽ അവയവദാനത്തിന്റെ മെഡിക്കൽ വശങ്ങൾ പരിശോധിച്ചുകൊണ്ട്, ഒമാൻ സെന്റർ ഫോർ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റേഷൻ റെഗുലേഷനിൽനിന്നുള്ള സംഘമാണ് പങ്കെടുത്തത്. സമൂഹത്തിലെ വിവിധ മേഖലകളിൽനിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു. ഇൻഫർമേഷൻ ബൂത്തുകളിലും പാനൽചർച്ചകളിലും സജീവമായി ഭാഗമായെന്നും സംഘാടകർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home