ഒൺപാസീവ് മെട്രോ സ്റ്റേഷന് പുതിയ പേര്

ദുബായ് : ദുബായ് മെട്രോ ചുവപ്പ് ലൈനിലെ ഒൺപാസീവ് സ്റ്റേഷൻ ഇനിമുതൽ ഗാർമിൻ സ്റ്റേഷൻ എന്ന പേരിൽ അറിയപ്പെടും. പത്തുവർഷത്തെ നാമകരണ അവകാശ കരാറിന്റെ ഭാഗമായാണ് പേരുമാറ്റുന്നത്. ഗാർമിന്റെ യുഎഇ വിതരണക്കാരായ എഎംഐടി റീട്ടെയിൽ, ഹൈപ്പർമീഡിയ എന്നിവരുമായി മഡ മീഡിയയുടെ മേൽനോട്ടത്തിൽ ആർടിഎ ഇതിനുള്ള കരാർ ഒപ്പുവച്ചു.
ചുവപ്പ്, പച്ച ലൈനുകളിലെ മെട്രോ സ്റ്റേഷനുകളുടെ നാമകരണ അവകാശം പ്രമുഖ ബ്രാൻഡുകൾക്ക് നൽകുന്ന ആർടിഎയുടെ പദ്ധതിയുടെ ഭാഗമാണിത്. സ-്‌മാർട്ട് ഉപകരണങ്ങളും ജിപിഎസ് നാവിഗേഷൻ സാങ്കേതികവിദ്യയും വികസിപ്പിക്കുന്ന അന്താരാഷ-്‌ട്ര ബ്രാൻഡാണ് ഗാർമിൻ. പേരുമാറ്റത്തിലൂടെ ഇൗ ബ്രാൻഡ് ലക്ഷക്കണക്കിന് യാത്രക്കാർക്ക് പരിചിതമാകും.
മെട്രോ സ്റ്റേഷൻ ബോർഡുകൾ, മാപ്പുകൾ, ഡിജിറ്റൽ സംവിധാനങ്ങൾ, പൊതുഗതാഗത ആപ്പുകൾ എന്നിവയിൽ ഘട്ടംഘട്ടമായി പുതിയ പേര് ഉൾപ്പെടുത്തും. സെപ്തംബർമുതൽ നവംബർ അവസാനംവരെ ആയിരിക്കും മാറ്റങ്ങൾ നടപ്പാക്കുക. മെട്രോ ട്രെയിനുകളിലെ ശബ-്‌ദ അറിയിപ്പുകളിലും പുതിയ പേര് ഉൾപ്പെടുത്തും. 2009ൽ ആരംഭിച്ച ദുബായ് മെട്രോ സ്റ്റേഷൻ നാമകരണ അവകാശ പദ്ധതി ഗതാഗത മേഖലയിലെ പൊതു, -സ്വകാര്യ മേഖല പങ്കാളിത്തത്തിനുള്ള പ്രധാന മാർഗമായി മാറിയിട്ടുണ്ട്










0 comments