ad
Deshabhimani

മുടിവെട്ട് കടകൾക്കും ഷോക്ക്; പാതിവെട്ടിയ മുടിയുമായി വിയർത്തൊലിച്ച് അരമണിക്കൂര്‍

BARBOUR
വെബ് ഡെസ്ക്

Published on Sep 12, 2026, 04:22 PM | 1 min read

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിൽ മുന്നറിയിപ്പ് ഇല്ലാതെ കറന്റ് കട്ട് നടപ്പാക്കവെ, വിവിധ രീതിയിലാണ് അത് പലമേഖലയേയും പിടികൂടിയിരിക്കു‌ന്നത്. ബാര്‍‌ബര്‍ ഷാപ്പുകള്‍‌ക്ക് താരതമ്യേന വെെകുന്നേരമാണ് കചവടം കൂടുതൽ‌ ലഭിക്കുന്നത് എന്നതിനാൽ സംസ്ഥാനത്ത് കറന്റ് കട്ട് നിരന്തരമായതോടെ ബാർബർ മേഖലയെ വലിയ തോതിലാണ് പ്രതിസന്ധി അലട്ടുന്നത്.


മുടിവെട്ടിക്കെണ്ടിരിക്കുന്നതിനിടെ കറന്റ് പോയാൽ പിന്നീട് അര മണിക്കൂറോ ഒരു മണിക്കൂറോ വിയർത്തൊലിച്ച് കടയിൽ ഇരിക്കേണ്ട അവസ്ഥയിലാണ് ആളുകൾ. വെട്ട് മുഴുവിപ്പിക്കാനാകാതെ പുറത്തിങ്ങാനാകില്ലെന്നതും ജനങ്ങളെ സംബന്ധിച്ച് കറന്റ് പ്രതിസന്ധി വലിയ വെല്ലുവിളിയാകുകയാണ്. മറ്റ് പല കാര്യങ്ങളും പാതിയിൽ നിർത്തി പിന്നീടാകാമെന്നിരിക്കെ മുടിവെട്ടിന് അതാവില്ല എന്നതും പ്രശ്നമാണ്


നേരത്തെ അഞ്ഞൂറ് രൂപയക്ക് ഒരു ദിവസം ജനറേറ്റർ ഉപയോ​ഗിച്ച് കാര്യങ്ങൾ നടത്തിയിരുന്നെങ്കിൽ 2000 മുതൽ 3000 വരെ ചെലവാണ് ഇന്ന് ഡീസൽ ചെലവ്. ബാർബർഷാപ്പിന് പുറമെ ബ്യൂട്ടി പാർ‌ലറിലും ഇതേ അവസ്ഥ തന്നെയാണ്. വളരെ സൂക്ഷ്മമായി മുടിവെട്ടിക്കൊണ്ടിരിക്കുന്ന സമയത്തായിരിക്കും കറന്റ് പോകുന്നത്.തുടർന്ന് ശ്രദ്ധ മുഴുവൻ പോകാനും കാരണമാകുന്നുണ്ട്. ഒരുപാട് മേഖലകളെ ബാധിച്ചിരിക്കുന്നത് പോലെ മുടിവെട്ട് രം​ഗത്ത് വലിയ ഷോക്കാണ് സർ‌ക്കാർ നൽകിയിരിക്കുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home