ad
Deshabhimani

പുതിയ പവർ ബാങ്ക് വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുക

Power Bank.jpg
വെബ് ഡെസ്ക്

Published on Sep 12, 2026, 04:41 PM | 1 min read

യാത്രകളിലും വൈദ്യുതി ഇല്ലാത്ത സാഹചര്യങ്ങളിലും ഫോൺ ചാർജ് ചെയ്യാൻ പുതിയ കാലത്ത് പവർ ബാങ്കുകൾ അവശ്യമാണ്. പവർ ബാങ്ക് വാങ്ങുമ്പോൾ ഇക്കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.


പവർ ബാങ്കിന്റെ കപ്പാസിറ്റിയാണ് ഏറ്റവും പ്രധാനം. നിങ്ങളുടെ ഫോൺ എത്ര തവണ ചാർജ് ചെയ്യാൻ കഴിയുമെന്ന് തീരുമാനിക്കുന്നത് ഇതാണ്. ഫോണിന്റെ ബാറ്ററി കപ്പാസിറ്റിയുടെ രണ്ടോ മൂന്നോ ഇരട്ടി ശേഷിയുള്ള പവർ ബാങ്ക് തെരഞ്ഞെടുക്കുന്നതാണ് നല്ലത്. നിങ്ങളുടെത് 4500 എംഎഎച്ച് ബാറ്ററിയുള്ള ഫോണാണെങ്കിൽ 10,000 എംഎഎച്ച് മുതൽ 20,000 എംഎഎച്ച് ശേഷിയുള്ള പവർ ബാങ്ക് വാങ്ങാം.


ഫോൺ വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കുന്ന ഫാസ്റ്റ് ചാർജിങ് പവർ ബാങ്കുകൾ തെരഞ്ഞെടുക്കാം. ഒരേ സമയം ഒന്നിലധികം ഉപകരണങ്ങൾ ചാർജ് ചെയ്യാൻ കഴിയുന്നവ വാങ്ങുക. പവർ ബാങ്കിന്റെ വലുപ്പവും ഭാരവും ശ്രദ്ധിക്കുക. ഭാരം കുറഞ്ഞതും എല്ലായിടത്തും കൊണ്ടു നടക്കാൻ കഴിയുന്നതുമായ പവർ ബാങ്ക് തിരഞ്ഞെടുക്കാം. കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതും ഉറപ്പുള്ളതുമായ ഒന്ന് തെരഞ്ഞെടുക്കുന്നതും നന്നാവും. നല്ല നിലവാരമുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമിക്കുന്ന‌ പവർ ബാങ്കുകൾ കൂടുതൽ കാലം നിലനിൽക്കും.


കുറഞ്ഞ വില നോക്കി വാങ്ങാതെ നിങ്ങളുടെ ആവശ്യവും ​ഗുണനിലവാരവും പരിശോധിച്ച് പവർ ബാങ്ക് തെരഞ്ഞെടുക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home