ചലച്ചിത്ര- നാടക നടൻ പപ്പൻ നെല്ലിക്കോട് അന്തരിച്ചു

താനൂർ : സിനിമ - നാടക നടൻ എം കെ പത്മനാഭൻ നായർ (പപ്പൻ നെല്ലിക്കോട് 96) അന്തരിച്ചു. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ്. ദീർഘകാലമായി കെ പുരം വെളുവിൽപറമ്പിലെ സുകൃതത്തിലാണ് താമസം. സംസ്കാരം വ്യാഴം രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ പായക്കര മാധവിക്കുട്ടി അമ്മ. മക്കൾ : ഡോ. പി രഘുപ്രസാദ് (റിട്ട. സീനിയർ ആയുർവേദ മെഡിക്കൽ ഓഫീസർ), പി സതി (രാമനാട്ടുകര), പി അനിൽകുമാർ (ഫാർമസിസ്റ്റ്, ഐക്കരപ്പടി ചെറുകാവ് മെഡിക്കൽഷോപ്പ്). മരുമക്കൾ: വി പ്രേമരാജൻ (റിട്ട.മാനേജർ എസ്ബിഐ), ഡോ. ഹേമലത (റിട്ട.സീനിയർ ആയുർവേദ മെഡിക്കൽ ഓഫീർ), കെ ജ്യോതി (സ്റ്റെപ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊണ്ടോട്ടി).









0 comments