ad
Deshabhimani

ഫാൻ പവർ ടു സോഷ്യൽ പവർ! HPV ബോധവത്കരണ പരിപാടികളുമായി അല്ലു ആരാധകർ

allu arjun hpv
വെബ് ഡെസ്ക്

Published on Sep 12, 2026, 04:40 PM | 1 min read

കൊച്ചി: 8 സംസ്ഥാനങ്ങൾ, സ്കൂളുകളിൽ 820 ബോധവൽക്കരണ പരിപാടികൾ, 3 ലക്ഷത്തോളം പെൺകുട്ടികളിലേക്ക് നീളുന്ന മുന്നേറ്റം. മാതൃകാപരമായ ഒരു ഫാൻസ് മുന്നേറ്റം. സിനിമയും ആഘോഷങ്ങളും കടന്ന് ആരാധകക്കൂട്ടായ്മയെ മാതൃകാപരമായ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് നയിക്കുകയാണ് സൂപ്പർസ്റ്റാർ അല്ലു അർജുന്റെ ആരാധകർ.


ഗർഭാശയ ഗള അർബുദ (Cervical Cancer) പ്രതിരോധത്തെയും ഹ്യൂമൻ പാപ്പിലോമാവൈറസ് (HPV) വാക്സിനേഷനെയും കുറിച്ച് സ്കൂൾ വിദ്യാർഥിനികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്ന വമ്പൻ പദ്ധതിയാണ് ആരാധകക്കൂട്ടം തുടക്കമിട്ടത്. ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, കർണാടക, അന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലായി ഇതിനോടകം 820 സ്കൂളുകളിലായി നടക്കുന്ന പരിപാടി സംഘടിപ്പിച്ചു. ഏകദേശം 3 ലക്ഷം വിദ്യാർഥിനികളിലേക്ക് ആരോഗ്യസന്ദേശം എത്തിച്ചത്.


എച്ച്പിവി വൈറസ് ബാധയെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും കൃത്യമായ ധാരണ നൽകുക, അനാവശ്യ ഭയങ്ങൾ അകറ്റി ആരോഗ്യ വിദഗ്ധരുടെ ഉപദേശം തേടാൻ കുടുംബങ്ങളെ പ്രേരിപ്പിക്കുക എന്നിവയാണ് ഈ ബോധവൽക്കരണ പരിപാടികളുടെ പ്രധാന ലക്ഷ്യം. ആരാധനയെക്കാൾ ഉപരി ഉത്തരവാദിത്തമുള്ള സാമൂഹിക ഇടപെടലിലൂടെ അല്ലു അർജുൻ ആരാധകർ തങ്ങളുടെ ഫാൻ പവറിനെ സോഷ്യൽ പവറാക്കി മാറ്റി പുതിയ ചരിത്രം കുറിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home