ad
Deshabhimani

ഒമാനിൽ ഇന്ത്യൻ സ്‌കൂളുകളിൽ രണ്ടാംക്ലാസുവരെ ഓൺലൈൻ പഠനം

oman indian school
വെബ് ഡെസ്ക്

Published on Aug 02, 2026, 02:54 PM | 1 min read

മസ്‌കത്ത്‌ : ഒമാനിൽ ചൂടുവർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ സ്‌കൂളുകളിൽ രണ്ടാംക്ലാസുവരെയുള്ള വിദ്യാർഥികൾക്ക് ഞായർമുതൽ ആറുവരെ ഓൺലൈൻ ക്ലാസുകൾ നടത്താൻ ഡയറക്ടർ ബോർഡ്. ​ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ അതത് സ്കൂളുകളിൽ റിപ്പോർട്ട് ചെയ്യണം. ​സ-്‌കൂളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. കൊടും വേനൽക്കാലത്ത് ഇന്ത്യൻ സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച്‌ രക്ഷിതാക്കൾ ആശങ്കയറിയിച്ചിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില 45 ഡിഗ്രിയിൽ കൂടുതൽ ഉയർന്നിട്ടുണ്ട്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home