ad
Deshabhimani

പാർട്ട് ടൈം ജോലി; വ്യാജ പരസ്യം വർധിക്കുന്നു: മുന്നറിയിപ്പുമായി ദുബായ് പൊലീസ്

online fraud
വെബ് ഡെസ്ക്

Published on Oct 06, 2025, 03:01 PM | 1 min read

ദുബായ് : ഉയർന്ന ശമ്പളത്തോടെ പാർട്ട് ടൈം ജോലി വാഗ്‌ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങൾ വർധിക്കുന്നതായി ദുബായ്‌ പൊലീസ് മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമങ്ങളിലും ചില ഓൺലൈൻ സൈറ്റുകളിലുമായുള്ള ഇത്തരം പരസ്യത്തിലൂടെ തട്ടിപ്പുകാർ ആളുകളെ വലയിലാക്കി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നതായും പൊലീസ് അറിയിച്ചു. തട്ടിപ്പുകാർ പരസ്യങ്ങൾ ഉപയോഗിച്ച് ആളുകളെ അവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറപ്പിക്കാനോ, അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള പണം മാറ്റിപ്പരിവർത്തനം ചെയ്യാനോ, മറ്റു വ്യാജ ഇടപാടുകളിൽ പങ്കാളികളാക്കാനോ പ്രേരിപ്പിക്കുന്നുവെന്നും മുന്നറിയിപ്പിലുണ്ട്‌.

ഇത്തരം തട്ടിപ്പുകൾമൂലം ഒരാളുടെ വ്യക്തിഗത വിവരങ്ങൾ കുറ്റകൃത്യങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടുകയാണെങ്കിൽ അതിനുള്ള നിയമപരമായ ഉത്തരവാദിത്വം ഇരയാക്കപ്പെട്ട വ്യക്തിക്കുതന്നെ വരാനിടയുണ്ട്‌.


ഓൺലൈനിൽ കാണുന്ന ജോലിപ്രഖ്യാപനങ്ങളിൽ അപേക്ഷിക്കുന്നതിനുമുമ്പ് സ്ഥാപനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കണം. വ്യക്തിപരമായോ ബാങ്ക് വിവരങ്ങളോ തട്ടിപ്പുകാർക്ക്‌ നൽകരുതെന്നും വ്യക്തമാക്കി. സംശയാസ്‌പദമായ പരസ്യം കണ്ടാൽ ഉടൻ തന്നെ ഇ ക്രൈം പ്ലാറ്റ്ഫോം മുഖേനയോ 901 നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് അറിയിച്ചു. തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണമാണ് ഇത്തരം വഞ്ചനകളെ തടയാനുള്ള ആദ്യ പ്രതിരോധ രേഖയെന്നും അധികൃതർ കൂട്ടിച്ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home