ഗ്രാമീണോത്സവത്തിന്റെ പ്രതീതി സൃഷ്ടിച്ച് പ്രവാസലോകത്ത് ഓണക്കളികൾ

കെ എസ് സി ഓണക്കളികളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ നിന്ന്
അബുദാബി : കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന നൂറുദിന ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ ഓണക്കളികളും നാടൻ വിനോദ-കായിക മത്സരങ്ങളും നടന്നു. കേരള സോഷ്യൽ സെന്ററിലെ കലാകാരർ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. നേരത്തെ സംഘടിപ്പിച്ച ഓണപ്പാട്ട് മത്സരം, ഫിഫ ലോകകപ്പ് പ്രവചന മത്സരം എന്നിവയിലെ വിജയികൾക്കും ഓണക്കളികളുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്കുമുള്ള സമ്മാന വിതരണവും ചടങ്ങിൽ നടന്നു. സാംസ-്‌കാരിക സമ്മേളനത്തിൽ കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി കെ മനോജ് അധ്യക്ഷനായി.
സെന്റർ ജനറൽ സെക്രട്ടറി സജീഷ് നായർ സ്വാഗതവും കലാ വിഭാഗം സെക്രട്ടറി ബാദുഷ നന്ദിയും രേഖപ്പെടുത്തി. അബുദാബി മലയാളി സമാജം ജോ. സെക്രട്ടറി അനൂപ ബാനർജി, ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് വി പി കൃഷ-്‌ണകുമാർ, യുവകലാസാഹിതി പ്രസിഡന്റ് മനു കൈനകരി, കായികവിഭാഗം സെക്രട്ടറി റഷീദ് അയിരൂർ, വനിതാവിഭാഗം സെക്രട്ടറി ഷൈനി ബാലചന്ദ്രൻ, ബാലവേദി സെക്രട്ടറി സിദാൻ രമേശ് എന്നിവർ പങ്കെടുത്തു.
നൂറുദിന ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്ത് ഒന്നിന് ഓണപ്പാട്ട് മത്സരവും സെപ്തംബർ 12ന് ഓണപ്പുഞ്ചിരി മത്സരവും സംഘടിപ്പിച്ചിരുന്നു. ഒക്ടോബർ രണ്ടിന് ഓണവിരുന്നും വനിതാ സംഗമവും, 11ന് പൂക്കള മത്സരവും, 24ന് തിരുവാതിര മത്സരവും, നവംബർ ഒന്നിന് കേരളപ്പിറവി ദിനാഘോഷവും നടക്കും.നവംബർ എട്ടിന് സംഘടിപ്പിക്കുന്ന കെഎസ-്‌സി ഓണസദ്യയോടെ നൂറുദിന ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.









0 comments