ad
Deshabhimani

സലാലയിൽ കൈരളി- നെസ്റ്റോ ഓണോത്സവം 18ന്

onam celebration salalah
വെബ് ഡെസ്ക്

Published on Sep 11, 2026, 09:45 PM | 1 min read

സലാല : കൈരളി സലാലയും ഔഖത്ത് നെസ്റ്റോ ഹൈപ്പർമാർക്കറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം 'ഓണോത്സവം 2026' വെള്ളിയാഴ്ച (സെപ്തംബർ 18) ഔഖത്ത് നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ വെച്ച് നടക്കും. കൈരളി ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ പരിപാടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാവിലെ 9ന് സലാലയിലെ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന പൂക്കള മത്സരത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും.


​വൈകിട്ട് 6ന് ആരംഭിക്കുന്ന ഔദ്യോഗിക സാംസ്കാരിക സമ്മേളനത്തിന് ശേഷം തിരുവാതിരക്കളി മത്സരങ്ങളും സലാലയിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന നൃത്ത സംഗീത വിരുന്നും അരങ്ങേറുമെന്ന് കൈരളി സലാല ജനറൽ സെക്രട്ടറി ലിജോ ലാസർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ടി പി ഹാരിസ്, കൈരളി സലാല പ്രസിഡന്റ് മൻസൂർ പട്ടാമ്പി, ട്രഷറർ കൃഷ്ണദാസ് പട്ടാമ്പി, കൾച്ചറൽ കൺവീനർ ബൈറ ജ്യോതിഷ്, ജോയിന്റ് സെക്രട്ടറി അനീഷ് റാവുത്തർ, നെസ്റ്റോ ഒമാൻ റീജിയൻ സീനിയർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home