ഓണാഘോഷം സംഘടിപ്പിച്ച് കേളി അഫ്‌ലാജ് യൂണിറ്റ്

യൂണിറ്റ് സെക്രട്ടറി ഷഫീക് വള്ളികുന്നം വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുന്നു.
അൽ-ഖർജ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ അഫ്‌ലാജ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'മഴവില്ല് 25' ഓണാഘോഷം സംഘടിപ്പിച്ചു.. മുഹമ്മദ് രാജ ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ് ആക്ടിങ് പ്രസിഡന്റ് ഗോപാല കൃഷ്ണൻ അധ്യക്ഷനായി. കസേരക്കളി, ലമൺ ആൻഡ് സ്പൂൺ, കണ്ണ് കെട്ടികളി, സൂചിയിൽ നൂൽകോർക്കൽ, ബോൾ പാസ്സിങ്, മിട്ടായി പൊറുക്കൽ തുടങ്ങി വിവിധ തരത്തിലുള്ള മത്സരങ്ങളും ഓണസദ്യയും ഉണ്ടായിരുന്നു. മത്സര വിജയികൾക്ക് സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ട്രഷറർ പ്രജു മുടക്കയിൽ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ പി വി കാസിം, നൗഷാദ്, രവീന്ദ്രൻ, എൻ സതീശൻ, ബിജു വി റ്റി, യൂണിറ്റ് സെക്രട്ടറി ഷഫീക് വള്ളികുന്നം,സംഘാടക സമിതി കൺവീനർ ഷാജി മുടക്കയിൽ എന്നിവർ സംസാരിച്ചു.









0 comments