ad
Deshabhimani

ഒമാനിലെ തേയില, കാപ്പി ഇറക്കുമതി റെക്കോഡിൽ

OMAN TEA COFFEE
വെബ് ഡെസ്ക്

Published on Aug 23, 2026, 05:46 PM | 1 min read

മസ്‌കത്ത് : ഒമാനിലെ തേയിലയുടെയും കാപ്പിയുടെയും വിദേശ വ്യാപാരത്തിൽ ശ്രദ്ധേയ വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്‌. 2021നും 2025നും ഇടയിൽ ആകെ ഇറക്കുമതി മൂല്യം 4.9 കോടി റിയാൽ കവിഞ്ഞു. പ്രത്യേകിച്ചും, തേയില ഇറക്കുമതിയുടെ മൂല്യം 2021-ൽ 1.39 കോടി റിയാലിൽനിന്ന് 2025-ൽ 2.82 കോടി റിയാലായി ഉയർന്നു.


ഇറക്കുമതി ചെയ്‌ത- തേയിലയുടെ അളവ്‌ 93 ലക്ഷം കിലോയിൽനിന്ന് 2.62 കോടി കിലോയായി. 182.1 ശതമാനമാണ്‌ വർധന. നാഷണൽ സ്റ്റാറ്റിസ്റ്റിക-്‌സ്‌ ആൻഡ് ഇൻഫർമേഷൻ സെന്റർ പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌.


കാപ്പി ഇറക്കുമതിയിലും ഗണ്യമായ വളർച്ചയുണ്ടായി. ഇറക്കുമതിയുടെ സാമ്പത്തിക മൂല്യം 2021-ൽ 86 ലക്ഷം റിയാൽ ആയിരുന്നു. 2025-ൽ ഇത്‌ 2.1 കോടി റിയാലായി ഉയർന്നു. ഇറക്കുമതി ചെയ-്‌ത കാപ്പിയുടെ അളവ് 62 ലക്ഷം കിലോയിൽനിന്ന് 77 ലക്ഷം കിലോയായി വർധിച്ചു. ​2025-ലെ വിതരണ ഉറവിടങ്ങളുടെ കാര്യത്തിൽ, ഒമാനിലേക്ക് തേയില വിതരണം ചെയ്യുന്ന രാജ്യങ്ങളിൽ കെനിയയാണ്‌ മുന്നിൽ. 2.02 കോടി റിയാലാണ്‌ ഇറക്കുമതി മൂല്യം. യുഎഇ 47 ലക്ഷം റിയാൽ മൂല്യമുള്ള ഇറക്കുമതിയും ഇന്ത്യ 11 ലക്ഷം റിയാൽ മൂല്യമുള്ള ഇറക്കുമതിയും നടത്തി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home