കെഎസ്‌സി വേനൽത്തുമ്പി ക്യാമ്പ് സമാപിച്ചു

അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച വേനലവധി ക്യാമ്പ് ‘വേനൽത്തുമ്പികൾ 2026’- സമാപിച്ചു. ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടന്ന സമാപനോത്സവം കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളാൽ ശ്രദ്ധേയമായി. എൽഎൽഎച്ച് ഹോസ്പിറ്റലിലെ പീഡിയാട്രീഷൻ ഡോ. ജിനി നാരായണൻ ഉദ്‌ഘാടനം ചെയ-്‌തു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി കെ മനോജ് ചടങ്ങിൽ അധ്യക്ഷനായി.
ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ബിജി എം തോമസ്, കെഎസ‍്സി ഫിനാൻസ് കമ്മിറ്റി ചെയർമാൻ അഡ്വ. അൻസാരി സൈനുദ്ദീൻ, ശക്തി തിയറ്റഴ്സ് അബുദാബി വൈസ് പ്രസിഡന്റ് ബിജിത്ത് കുമാർ, യുവകലാസാഹിതി അബുദാബി പ്രസിഡന്റ് മനു കൈനകരി, ഫ്രണ്ട്സ് എഡിഎംഎസ് ജനറൽ സെക്രട്ടറി അനുപ ബാനർജി, കെഎസ-്‌സി വനിതാവിഭാഗം കൺവീനർ ഷൈനി ബാലചന്ദ്രൻ, ബാലവേദി പ്രസിഡന്റ് നയനിക ശ്രീജിഷ്, സമ്മർ ക്യാമ്പ് ഡയറക-്‌ടർ ഷെറിൻ വിജയൻ, അസിസ്റ്റന്റ് ഡയക-്‌ടർമാരായ നിഖിൽ ഹുസൈൻ, അഡ്വ. സാജിത ചേലക്കുത്ത്, പരിശീലകരായ ആർ എം അശ്വിൻ, കെ ശരത് എന്നിവർ സംസാരിച്ചു.
ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ-്‌തു. കുട്ടികൾ വൈവിധ്യമാർന്ന കലാപാരിപാടികൾ അവതരിപ്പിച്ചു. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പൈതൃകം പരിചയപ്പെടുത്തുന്ന ‘മലയാളമുറ്റം’ പ്രത്യേക കലാവിഷ-്‌കാരം പ്രധാന ആകർഷണമായി. പഠനത്തോടൊപ്പം കല, കായികം, വിനോദം, സാമൂഹ്യ ഇടപെടൽ തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകിയ ക്യാമ്പ് കുട്ടികൾക്ക് പുതിയ അനുഭവങ്ങളും സൗഹൃദങ്ങളും സമ്മാനിച്ചതായി ക്യാമ്പിൽ പങ്കെടുത്തവർ പറഞ്ഞു. കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സജീഷ് നായർ സ്വാഗതവും ക്യാമ്പ് അസിസ്റ്റന്റ് ഡയറക്ടർ അഡ്വ. സാജിത ചേലക്കുത്ത് നന്ദിയും പറഞ്ഞു.









0 comments