ad
Deshabhimani

ഒമാനി കരകൗശല ഫോറം ഇന്നുമുതൽ

oman craft
വെബ് ഡെസ്ക്

Published on Aug 10, 2026, 03:07 PM | 1 min read

മസ്‌കത്ത്‌ : പൈതൃക വ്യവസായം പ്രോത്സാഹിപ്പിക്കാനും കരകൗശല വിദഗ്ധരെ പിന്തുണയ്ക്കാനുമായി സംഘടിപ്പിക്കുന്ന ഒമാനി കരകൗശല ഫോറം തിങ്കളാഴ്‌ച തുടങ്ങും. ദോഫാർ ഖരീഫ് സീസണിൽ ഒമാന്റെ പരമ്പരാഗത കരകൗശല മേഖലയെ ഉത്തേജിപ്പിക്കാനായി രൂപകൽപ്പനചെയ്ത ഫോറം 22 വരെ നടക്കും. കരകൗശല മേഖലയിൽ പ്രവർത്തിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാൻ അവസരം നൽകും.


ഉപയോക്താക്കൾ, നിക്ഷേപകർ, ബിസിനസ് പങ്കാളികൾ എന്നിവരിലേക്ക് സംരംഭകരെ നേരിട്ടെത്തിക്കാണ്‌ ഫോറം ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു. പരമ്പരാഗത വ്യവസായങ്ങൾക്കുപുറമേ, തുണിത്തരങ്ങൾ, കമ്പിളി ഉൽപ്പന്നങ്ങൾ, മൺപാത്രങ്ങൾ, സെറാമിക്സ്‌, വെള്ളി–ലോഹ കരകൗശല വസ്തുക്കൾ, തുകൽ ഉൽപ്പന്നങ്ങൾ, സുഗന്ധദ്രവ്യ നിർമാണം, മരപ്പണി, ഈന്തപ്പനയോല നെയ്ത്ത്‌, കല്ല്, ജിപ്സം എന്നിവകൊണ്ടുള്ള കരകൗശല വസ്തുക്കൾ എന്നിവയാണ്‌ പ്രദർശിപ്പിക്കുന്നത്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home