കരുനാഗപ്പള്ളിയിൽ കുട്ടിയെ കാണാതായ സംഭവം; തിരച്ചിൽ ഊർജിതം

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിയെ കാണാതായ സംഭവത്തിൽ തെരച്ചിൽ ഊർജിതം. പടനായർകുളങ്ങര തെക്ക് നൗഷാദ് മൻസിലിൽ ബിലാലിനെ(12) ആണ് ഇന്നലെ മുതൽ കാണാതായത്. പടനായർകുളങ്ങര തെക്ക് ഗവ. വെൽഫെയർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. കന്നേറ്റി കായലിൽ വീണെന്ന സംശയത്തെത്തുടർന്ന് ഇവിടെയും തിരച്ചിൽ ശക്തമാക്കി. ബിലാൽ കായലിന്റെ സമീപത്തേക്ക് സൈക്കിളിൽ വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയുടെ കാമറയിലാണ് കുട്ടി എത്തുന്നതിന്റെ ദൃശ്യങ്ങൾ കണ്ടത്.
കളിക്കാൻ പോയ ബിലാലിനെ ശനി വൈകുന്നേരം മുതലാണ് കാണാതായത്. ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ സൈക്കിളും ചെരുപ്പുകളും കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തു കണ്ടെത്തിയിരുന്നു.









0 comments