ad
Deshabhimani

അസാപ് കേരളയിൽ ജൂനിയർ എക്സിക്യൂട്ടീവ്

asap kerala programme
വെബ് ഡെസ്ക്

Published on Aug 16, 2026, 11:40 AM | 1 min read

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയിൽ K-REAP പ്രോജക്ടിൻ്റെ ഭാഗമായി ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഇപ്പോൾ അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ബിരുദവും (കുറഞ്ഞത് 60 ശതമാനം മാർക്ക്) ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.


തിരുവനന്തപുരം, എറണാകുളം, തിരൂർ (മലപ്പുറം), കണ്ണൂർ എന്നിവിടങ്ങളിലാണ് ഒഴിവുകൾ. എഴുത്തുപരീക്ഷ / ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് bit.ly/jrexeckreap എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആ​ഗസ്ത് 15 വൈകിട്ട് 5 വരെ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home