ad
Deshabhimani

ഒമാനി- ബഹ്‌റൈനി ഉൽപ്പന്ന പ്രദർശനം ആഗസ്ത്‌ ഒന്നുമുതൽ

oman bahrain
വെബ് ഡെസ്ക്

Published on Jul 31, 2026, 03:42 PM | 1 min read

സലാല : വ്യാപാരം, നിക്ഷേപം, ബിസിനസ് പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒമ്പതാമത് ഒമാനി- ബഹ്‌റൈനി ഉൽപ്പന്ന പ്രദർശനം ആഗസ്ത്‌ ഒന്നിന് സലാലയിലെ ഗാർഡൻസ് മാളിൽ ആരംഭിക്കും. ഒമാനിലെ ബഹ്‌റൈൻ എംബസിയുമായി സഹകരിച്ച് ഒമാനി- ബഹ്‌റൈനി ഫ്രണ്ട്‌ഷിപ്പ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രദർശനം എട്ടുവരെ നീണ്ടുനിൽക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാമ്പത്തിക, വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.


ചെറുകിട ഇടത്തരം സംഭരകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് വികസിക്കുന്നതിനും ഉപഭോക്താക്കളുമായും സാധ്യതയുള്ള ബിസിനസ്സ് പങ്കാളികളുമായും നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്നതിനുമുള്ള ഒരു വേദി നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.


ഒമാനിലെ ബഹ്‌റൈൻ അംബാസഡർ ജുമാ ബിൻ അഹമ്മദ് അൽ കാബി പറഞ്ഞു. മുൻ പതിപ്പുകൾ ഒമാനി, ബഹ്‌റൈൻ സംരംഭങ്ങൾക്കിടയിൽ ഏകദേശം 560 പങ്കാളിത്തങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംയുക്ത ഒമാനി-ബഹ്‌റൈനി കമ്മിറ്റി വഴിയുണ്ടാകുന്ന കരാറുകളുടെയും ഉഭയകക്ഷി ധാരണാപത്രങ്ങളുടെയും നടത്തിപ്പിനെ പ്രദർശനം പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിസിനസ്, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ചെറുകിട ഇടത്തരം പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും പ്രദർശനം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഒമാനി-ബഹ്‌റൈനി ഫ്രണ്ട്‌ഷിപ്പ് അസോസിയേഷൻ പ്രസിഡന്റ് റാദീന ബിൻത് അമർ അൽ ഹജ്‌രി പറഞ്ഞു.


ഫാഷൻ, പെർഫ്യൂമുകൾ, ഒമാനി കുന്തിരിക്കം, മധുരപലഹാരങ്ങൾ, ആക്‌സസറികൾ, കരകൗശല വസ്തുക്കൾ, ഇരുരാജ്യങ്ങളിലെയും പൈതൃക ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന ഏകദേശം 30 ചെറുകിട ഇടത്തരം വ്യവസായികൾ പ്രദർശനത്തിൽ പങ്കെടുക്കും.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home