മേയറുടേത് ചട്ടവിരുദ്ധനടപടി; തെരഞ്ഞെടുപ്പ് കമീഷനെയും ഹൈക്കോടതിയെയും സമീപിക്കും: എസ് പി ദീപക്

എസ് പി ദീപക്
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് അവധി അനുവദിച്ചതിലൂടെ നീതി ന്യായത്തെ വെല്ലുവിളിക്കുകയാണ് മേയർ ചെയ്തിരിക്കുന്നതെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് എസ് പി ദീപക് പറഞ്ഞു. കാപ്പാ കേസ് പ്രതിചേർത്തിട്ടുള്ളയാൾക്ക് അവധി അപേക്ഷ അനുവദിക്കാൻ ഒരു നിയമവും പറയുന്നില്ല. ഇത് ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. നിയമവിരുദ്ധവും ജനാധിപത്യപരവിരുദ്ധവുമായ ഇടപെടലാണ് മേയർ നടത്തിയതെന്നും ദീപക് പറഞ്ഞു. 0
പ്രതിപക്ഷ അംഗങ്ങൾക്ക് സംസാരിക്കാൻ പോലും അനുമതി നൽകാതെ ഏകാധിപതിയെപ്പോലെയാണ് മേയർ പെരുമാറിയത്. നഗരത്തിലെ ജനങ്ങളെ ബാധിക്കുന്ന ഒട്ടവനധി പ്രശ്നങ്ങളുള്ളപ്പോൾ അതൊന്നും പരിഹരിക്കാൻ ഭരണസമിതിക്ക് താൽപര്യമില്ല. ഒരു ക്രിമിനലിനുവേണ്ടി കോർപറേഷനെയാകെ ചവിട്ടിത്താഴ്ത്തുകയാണ് മേയർ ചെയ്തത്.
അവധി ചട്ടവിരുദ്ധമായി അനുവദിച്ചതിൽ നഗരസഭാ സെക്രട്ടറിക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകും. വേണ്ടിവന്നാൽ ഹൈക്കോടതിയെയും സമീപിക്കും. വരുംദിവസങ്ങലിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ് പി ദീപക് പറഞ്ഞു.










0 comments