ad
Deshabhimani

ബാഴ്‌സലോണയോട് വിടപറഞ്ഞ് മാർക്കസ് റാഷ്‌ഫോർഡ്; മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തുന്നു

markkas

മാർക്കസ് റാഷ്‌ഫോർഡ്| Photo: Getty images

വെബ് ഡെസ്ക്

Published on Jul 31, 2026, 05:00 PM | 1 min read

ബാഴ്‌സലോണ : സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലെ തന്റെ ലോൺ കാലയളവ് അവസാനിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ ക്ലബ്ബിന് നന്ദിയറിയിച്ച് ഇംഗ്ലീഷ് ഫുട്‌ബോൾ താരം മാർക്കസ് റാഷ്‌ഫോർഡ്. സ്പാനിഷ് ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ചവെച്ച താരം അവിടെ ലഭിച്ച മറക്കാനാവാത്ത ഓർമകൾക്ക് നന്ദി അറിയിച്ചു.


2025-26 സീസണിലാണ് യുണൈറ്റഡിൽ നിന്ന് റാഷ്‌ഫോർഡ് ലോണിൽ ബാഴ്‌സയിലെത്തിയത്. കഴിഞ്ഞ സീസണിൽ ബാഴ്‌സയ്ക്കായി 49 മത്സരങ്ങൾ കളിച്ച താരം 14 ഗോളുകളും 14 അസിസ്റ്റുകളും നേടി. ബാഴ്‌സയ്‌ക്കൊപ്പം ലാ ലിഗ കിരീടവും നേടി. ബാഴ്‌സ താരത്തെ യുണൈറ്റഡിൽ നിന്ന് വാങ്ങിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ന്യൂകാസിലിൽ നിന്ന് ആന്തണി ഗോർഡനെ ബാഴ്‌സ ടീമിലെത്തിച്ചതോടെയാണ് റാഷ്‌ഫോർഡ് തിരികെ യുണൈറ്റഡിലേക്ക് മടങ്ങുന്നത്.


തനിക്ക് ലഭിച്ച മികച്ച അനുഭവങ്ങൾക്കും ഓർമകൾക്കും റാഷ്ഫോർഡ് ബാഴ്സലോണയോട് നന്ദി പറഞ്ഞു. താൻ ക്ലബ്ബിൽ ചെലവഴിച്ച ഓരോ നിമിഷവും ആസ്വദിച്ചതായും ഹൃദ്യമായ ഓർമകളുമായാണ് മടങ്ങുന്നതെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതിന് മറുപടിയായി നന്ദി റാഷി, നീ എപ്പോഴും ഞങ്ങളിൽ ഒരാളായിരിക്കും എന്ന് ബാഴ്സലോണയുടെ ഔദ്യോഗിക അക്കൗണ്ട് പ്രതികരിക്കുകയും ചെയ്തു.


നിലവിൽ മൈക്കൽ കാരിക് പരിശീലകനായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ റാഷ്ഫോർഡ് തുടരാനാണ് സാധ്യത കൂടുതൽ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുണൈറ്റഡുമായി രണ്ട് വർഷത്തെ കരാർ ബാക്കിയുള്ള അദ്ദേഹം 2024 ഡിസംബറിലാണ് ക്ലബ്ബിനായി അവസാനമായി കളിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home