ad
Deshabhimani

സഹേൽ ആപ്പിൽ ഇനി തൊഴിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം

sahel app kuwait
വെബ് ഡെസ്ക്

Published on Jul 31, 2026, 05:56 PM | 1 min read

കുവൈത്ത് സിറ്റി : തൊഴിൽ നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ കഴിയുന്ന പുതിയ സേവനം സഹേൽ ഏകീകൃത സർക്കാർ ആപ്പിലൂടെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആരംഭിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും ഈ സേവനം ഉപയോഗപ്പെടുത്താനാകും. തൊഴിൽ വിപണിയിലെ മേൽനോട്ടം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനും തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചത്‌.


തൊഴിൽ നിയമലംഘനങ്ങളെക്കുറിച്ചുള്ള പരാതികൾ സഹേൽ ആപ്പിലൂടെ സമർപ്പിക്കുന്നതിനൊപ്പം സംഭവവുമായി ബന്ധപ്പെട്ട ഫോട്ടോകൾ തെളിവായി അപ്‌ലോഡ് ചെയ്യാനും ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്താനും പരാതിയുടെ പുരോഗതി തത്സമയം പിന്തുടരാനും ഈ സംവിധാനത്തിലൂടെ സാധിക്കും.


പൊതുജനങ്ങളുടെ സഹകരണത്തോടെ തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തുകയും സുരക്ഷിതവും നീതിപൂർണവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് പിഎഎം വ്യക്തമാക്കി. പരാതികൾ വേഗത്തിൽ പരിഗണിക്കുന്നതിനും തൊഴിൽ നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും നിയമനിർവഹണം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനും പുതിയ സേവനം സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home