ജർമൻ ഭാഷ പഠിക്കാനെത്തി; വിദ്യാർഥി ക്ഷേത്രക്കുളത്തിൽ വീണു മരിച്ചു

പ്രതീകാത്മക ചിത്രം
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ക്ഷേത്രക്കുളത്തിൽ വീണ് മലയാളി യുവാവ് മരിച്ചു. ജർമൻ ഭാഷ പഠിക്കാനായി ചങ്ങനാശ്ശേരിയിലെത്തിയ ആലക്കോട് നെല്ലിക്കുന്ന് സ്വദേശി ജോസ്‌വിൻ മാത്യു (23) ആണ് പെരുന്ന ക്ഷേത്രക്കുളത്തിൽ വീണു മരിച്ചത്. ആലക്കോട് പഞ്ചായത്ത് മുൻ അംഗം മാത്യു പുതിയേടത്തിന്റെ മകനാണ്.
വെള്ളിയാഴ്ച അവധി ദിവസമായതിനാൽ പുറത്തു നടക്കാനിറങ്ങിയതായിരുന്നു ജോസ്‌വിൻ. ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നഴ്സിങ് പഠനത്തിന് ശേഷം രണ്ട് മാസം മുൻപാണ് ജോസ്‌വിൻ ഭാഷാ പഠനത്തിനായി ചങ്ങനാശ്ശേരിയിൽ എത്തിയത്.









0 comments