യുക്രെയ്ൻ പ്രതിരോധം തകർത്ത് റഷ്യ: കീവിൽ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണം

യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈലാക്രമണം| Photo: Reuters
മോസ്കോ : യുക്രെയ്നിൽ റഷ്യ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. യുക്രെയ്ൻ സൈന്യത്തിന് വൻ തിരിച്ചടി നൽകിക്കൊണ്ട് കീവിലും സമീപ പ്രദേശങ്ങളിലുമുള്ള തന്ത്രപ്രധാനമായ സൈനിക താവളങ്ങളും ഡ്രോൺ ഉൽപ്പാദന കേന്ദ്രങ്ങളുമാണ് റഷ്യൻ സേന തകർത്തത്. പാശ്ചാത്യ രാജ്യങ്ങൾ നൽകിയ പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് റഷ്യയുടെ അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കാൻ സാധിച്ചില്ലെന്ന് യുക്രെയ്ൻ വ്യക്തമാക്കി.
റഷ്യൻ അതിർത്തി പ്രദേശങ്ങൾക്കും എണ്ണ ശുദ്ധീകരണ ശാലകൾക്കും നേരെ യുക്രെയ്ൻ നടത്തുന്ന ആക്രമണങ്ങൾക്കും പ്രകോപനങ്ങൾക്കുമുള്ള കൃത്യമായ മറുപടിയാണ് ഈ തിരിച്ചടിയെന്ന് റഷ്യ വ്യക്തമാക്കി. റഷ്യൻ ആക്രമണങ്ങൾ സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും, ഉക്രെയ്നിന്റെ സൈനിക ശേഷിയും യുദ്ധസജ്ജീകരണങ്ങളും തകർക്കുകയാണ് ലക്ഷ്യമെന്നും റഷ്യൻ പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.
യുഎസ് ഉൾപ്പെടെയുള്ള നാറ്റോ രാജ്യങ്ങൾ നൽകുന്ന ആയുധങ്ങൾ ഉപയോഗിച്ച് റഷ്യൻ അതിർത്തി ലംഘിക്കാൻ ശ്രമിക്കുന്ന യുക്രെയ്ന്, വരും ദിവസങ്ങളിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി.









0 comments