വിദേശരാജ്യങ്ങളെ അധിക്ഷേപിക്കൽ: കർശന നടപടിയെന്ന് ഒമാൻ

പ്രതീകാത്മക ചിത്രം
മസ്‌കത്ത്: വിദേശരാജ്യങ്ങളെയും നേതാക്കളെയും ജനങ്ങളെയും അപമാനിക്കുന്നതോ ഒമാന്റെ മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്നതോ ആയ സമൂഹമാധ്യമ പോസ്റ്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. ഓൺലൈനിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ ജാഗ്രതയും ഉത്തരവാദിത്വവും പാലിക്കണം. ഇത്തരം നടപടി നയതന്ത്രബന്ധങ്ങളെ പ്രതികൂലമായി ബാധിക്കാം.
സമൂഹമാധ്യമത്തിൽ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുക, പങ്കുവയ്ക്കുക, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക, അവയ്ക്ക് പ്രേരണ നൽകുക തുടങ്ങിയ കുറ്റങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമം അനുശാസിക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള നിയമത്തിലെ 20, 23, 26 വകുപ്പുകൾ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പ്രകാരമായിരിക്കും നടപടികൾ സ്വീകരിക്കുകയെന്നും ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ അധികൃതർ അറിയിച്ചു.









0 comments