ജോസ് പുലിക്കോട്ടിലിന് യാത്രയപ്പ് നൽകി

മസ്‌കത്ത് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒമാൻ തൃശൂർ ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് ജോസ് പുലിക്കോട്ടിലിന് യാത്രയയപ്പ് നൽകി. റുവി അൽ ഫൈലാഖ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഓർഗനൈസേഷൻ പ്രസിഡന്റ് നസീർ തിരുവത്ര അധ്യക്ഷനായി. ഗംഗേഷ് വടക്കേതിൽ, റോയ് റാഫേൽ, മഹേഷ്, മൈക്കിൾ, സഫീർ ചാവക്കാട്, അബ്ദുൾ ഖാദർ, കബീർദാസ്, എന്നിവർ സംസാരിച്ചു. 10–ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ സിദ്റ സിദ്ദീഖ്, ആയിഷ ഷാലറ്റ്, അഫ്സീന അഷ്റഫ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി സ്വാഗതവും ട്രഷറർ സുബൈർ ഇദ്രീസ് നന്ദിയും പറഞ്ഞു.










0 comments